കഴിഞ്ഞ ദിവസം വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയ നടപടിക്ക് പിന്നാലെ യാത്രക്കാരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ഇത്തരമൊരു മറുപടി നല്‍കിയത്. 
ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊറോണ പാന്‍ഡെമികിനെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ യാത്രചെയ്യാനാകാത്തവര്‍ക്ക് ടിക്കറ്റ് കാന്‍സല്‍ ചെയ്യുവാനോ വിമാന സേവനം പുനരാരംഭിക്കുന്ന മറ്റൊരു സമയത്തേക്ക് മാറ്റി റീ ബുക്കിംഗിനൊ അവസരം നല്‍കുമെന്നാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഫീസ് ഈടാക്കാതെയായിരിക്കും ഇതിനുള്ള സേവനം നല്‍കുക.
സൗദിയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും കര, കടല്‍ തുടങ്ങിയവ വഴിയുള്ള പ്രവേശനം ഒരാഴ്ചത്തേക്ക് നീട്ടുകയും ചെയ്തതായി ഞായറാഴ്ചയായിരുന്നു സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ലോകമാകെ പടര്‍ന്നു പിടിച്ച കോവിഡില്‍നിന്നും പതിയെ മുക്തി നേടികൊണ്ടിരിക്കുമ്പോഴാണ് കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വരുന്നത്.
സൗദിയില്‍ പ്രതിദിനം ആയിരത്തിനു മുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസം വെറും 168 പേരില്‍ മാത്രമായിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോവിഡ് രോഗികളുടെ പ്രതിദിന മരണം കുറയുകയും ഒമ്പത് എന്നതിലേക്ക് കഴിഞ്ഞ ദിവസം എത്തുകയും ചെയ്തിരുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,000 ത്തിനു താഴെയെത്തിയതായും സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Keywords: Emirates And Etihad Cancel Flights To Saudi Arabia, Riyadh, News, Saudi Airlines, Saudi Arabia, Flight, Business, Cancelled, Gulf, World.