Follow KVARTHA on Google news Follow Us!
ad

പിരമിഡിന്റെ പശ്ചാത്തലത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ചിത്രങ്ങള്‍ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു; മോഡലും ഫോട്ടോഗ്രാഫറും അറസ്റ്റില്‍; ഇരുവര്‍ക്കുമെതിരെ വ്യാപക പ്രതിഷേധം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Egypt,News,Photo,Religion,Arrested,Media,Social Media,World,
കെയ്‌റോ: (www.kvartha.com 03.12.2020) പിരമിഡിന്റെ പശ്ചാത്തലത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ചിത്രങ്ങള്‍ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മോഡലും ഫോട്ടോഗ്രാഫറും അറസ്റ്റില്‍. ഇരുവര്‍ക്കുമെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അറസ്റ്റിന് വഴിവെച്ചത്. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ അടക്കം 'പ്രകോപനപരവും കുറ്റകരവുമാണെന്ന്' ആണ് ഈ ചിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

ഹൗസം മുഹമ്മദ് എന്ന ഫോട്ടോഗ്രാഫറും മോഡലായ സല്‍മ അല്‍ ഷിമിയുമാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഇരുവരേയും ചൊവ്വാഴ്ച പുറത്തുവിടുകയും ചെയ്തു. സഖാറ പുരാവസ്തു പ്രദേശത്ത് അനുമതിയില്ലാതെ ചിത്രങ്ങള്‍ എടുത്തുവെന്ന് കാണിച്ച് ഇരുവര്‍ക്കും എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അനുമതിയില്ലാതെ ഫോട്ടോയെടുത്തുവെന്നാരോപിച്ച് 500 ഈജിപ്ഷ്യന്‍ പൗണ്ടിന്റെ ($ 32) ജാമ്യത്തില്‍ വിട്ടയച്ചതായും അന്വേഷണ ഫലങ്ങള്‍ തീര്‍പ്പാക്കിയിട്ടില്ലെന്നും ജുഡീഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചു.Egyptian Police Arrests Photographer Over Pyramid Photoshoot of Model Wearing Ancient Costume, Egypt, News, Photo, Religion, Arrested, Media, Social Media, World

പുരാതന ഈജിപ്തിലെ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്ന ഫെറോ എന്ന വേഷം ധരിച്ച് അവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികളും ഉപയോഗിച്ചാണ് ഫോട്ടോ എടുത്തത്. എന്നാല്‍ മുട്ടിന് മുകളില്‍ നില്‍ക്കുന്ന തരത്തിലുള്ള വേഷം ധരിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. കെയ്റോയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കായി സഖാറയുടെ നെക്രോപോളിസ് സൈറ്റില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

അതേസമയം, തനിക്ക് നേരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളേയും മോഡലായ ഷിമി എതിര്‍ത്തുവെന്നാണ് ഈജിപ്ഷ്യന്‍ ഔദ്യോഗിക പ്രസിദ്ധീകരണമായ അഖ്ബര്‍ എല്‍-യൂം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തിന്റെ സംസ്‌കാരത്തെ വ്രണപ്പെടുത്തുന്നതിനേക്കാള്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇവര്‍ വാദിച്ചുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, അനുവാദമില്ലാതെ പുരാവസ്തു സൈറ്റുകളില്‍ ഫോട്ടോഗ്രാഫി എടുക്കാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഷിമി പറഞ്ഞതായും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

മോഡലിന്റെ വസ്ത്രധാരണവും ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ക്കാണ് വഴിവച്ചത്. ഫോട്ടോഷൂട്ട് നടത്തി പുരാതന സ്ഥലത്തെ അവഹേളിക്കുന്നതായി ചിലര്‍ കരുതുന്നു. ട്വിറ്ററില്‍ അടക്കം വലിയ കമന്റുകള്‍ക്ക് ഇത് ഇടവെച്ചു. 'ഞങ്ങളുടെ പുരാതനവസ്തുക്കളുടെ ഭംഗി കാണിക്കാനോ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനോ ഞങ്ങള്‍ നഗ്‌നരാകേണ്ടതില്ല... വിനോദസഞ്ചാരികള്‍ വിലകുറഞ്ഞ മാംസമല്ല, സുഖസൗകര്യങ്ങളും സേവനങ്ങളും തേടുന്നു'. എന്നിങ്ങനെയുള്ള നിരവധി ട്വീറ്റുകളാണ് നിറഞ്ഞിരിക്കുന്നത്.

അറസ്റ്റുചെയ്യുന്നതിന് മുമ്പ് യൂം 7 ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു അബായ അഥവ അയഞ്ഞ തരത്തിലുള്ള വേഷം ധരിച്ചാണ് മോഡല്‍ എത്തിയത്. പിന്നീട്, ലൊക്കേഷനില്‍ എത്തുമ്പോള്‍ മാറിയെന്നും ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അവകാശപ്പെട്ടു. 15 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫോട്ടോഷൂട്ടില്‍ ആറ് ജീവനക്കാര്‍ വന്നതായും ഫോട്ടോഗ്രാഫര്‍ പറഞ്ഞു. ഫോട്ടോ ഷൂട്ടില്‍ ജനങ്ങളുടെ വിമര്‍ശനത്തില്‍ ഞെട്ടിയതായും ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

അതേസമയം ഇരുവരുടേയും അറസ്റ്റില്‍ ഈജിപ്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അഭാവത്തെ അപലപിച്ചുള്ള പോസ്റ്റുകളും ഉയര്‍ന്നുവന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'സ്ത്രീകളുടെ ശരീരത്തിനെതിരായ ഏറ്റവും പുതിയ യുദ്ധത്തില്‍, ഈജിപ്തിന്റെ പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സഖാറ പിരമിഡ് പീഠഭൂമിയില്‍ ഒരു ഫോട്ടോ സെഷനായി മോഡല്‍ സല്‍മ എല്‍-ഷിമിക്കെതിരെ അന്വേഷണം നടത്തുകയാണ്.

അതേസമയം, അവര്‍ കൂടുതല്‍ കൂടുതല്‍ വസ്ത്രം ധരിക്കുന്തോറും ഈജിപ്ഷ്യന്‍ പുരുഷന്മാരെ വൈരാഗ്യം, പുരുഷത്വം, ശക്തി എന്നിവയ്ക്കായി പ്രേരിപ്പിക്കുന്നു. സിസിക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന പൊലീസ് കേഡറ്റുകളെ ഓര്‍ക്കുന്നുണ്ടോ?'' എന്നും ചോദിച്ച് പഴയ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Keywords: Egyptian Police Arrests Photographer Over Pyramid Photoshoot of Model Wearing Ancient Costume, Egypt, News, Photo, Religion, Arrested, Video, Media, Social Media, World.

Post a Comment