Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകം; കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍

Hospital, Treatment, DYFI activist killed in political clashes; LDF hartal in Kanhangad municipality #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (www.kvartha.com 24.12.2020) കാഞ്ഞങ്ങാട് കല്ലൂരാവി മുണ്ടത്തോട് ലീഗ് -സി പി എം സംഘര്‍ഷത്തിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് കടപ്പുറത്തെ അബ്ദുര്‍ റഹ്മാന്‍ ഔഫ് (30) കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ വ്യാഴാഴ്ച എല്‍ ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ആറ് മണിക്ക് തുടങ്ങി. വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. ബൈകില്‍ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് സി പി എം ആരോപിക്കുന്നത്. വെട്ടേറ്റ് ഔഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴുത്തിന്റെ വലതുഭാഗത്തുണ്ടായ മാരകമായ വെട്ടാണ് മരണകാരണം എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന ഷുഹൈബിനും മുഖത്ത് പരിക്കുണ്ട്. ഇയാള്‍ അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.


News, Kerala, State, Kanhangad, Kasaragod, LDF, Muslim-League, CPM, Politics, Political Party, Crime, Death, Killed, Injured, Hospital, Treatment, DYFI activist killed in political clashes; LDF hartal in Kanhangad municipality


അതേസമയം കല്ലൂരാവി മുണ്ടത്തോട് ലീഗ് മുണ്ടത്തോട് വാര്‍ഡ് സെക്രടറി മുഹമ്മദ് ഇര്‍ഷാദിനും വെട്ടേറ്റിരുന്നു.  ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയില്‍ മുസ്‌ലിം ലീഗ് - ഐ എന്‍ എല്‍, സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുസ്‌ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് സി പി എം നേതൃത്വം ആരോപിച്ചു.  കാഞ്ഞങ്ങാട് പഴയ കടപ്പുറം വാര്‍ഡില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ വിജയിച്ചതിലെ പ്രതികാരമായാണ് ഔഫിന്റെ കൊലപാതകത്തിന് കാരണമെന്നും സി പി എം ആരോപിക്കുന്നു. പഴയ കടപ്പുറത്തെ ആയിഷയുടെ മകനാണ് മരിച്ച അബ്ദുര്‍ റഹ്മാന്‍ ഔഫ്. 

രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഷാഹിന ഗര്‍ഭിണിയാണ്. ഗര്‍ഭിണിയായ ഭാര്യയ്ക്ക് ആശുപത്രിയില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ വന്നപ്പോള്‍ ലീഗ് സംഘം പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് സി പി എം ഏരിയ സെക്രടറി അഡ്വ.രാജ് മോഹന്‍ വെളിപ്പെടുത്തുന്നു.


Keywords: News, Kerala, State, Kanhangad, Kasaragod, LDF, Muslim-League, CPM, Politics, Political Party, Crime, Death, Killed, Injured, Hospital, Treatment, DYFI activist killed in political clashes; LDF hartal in Kanhangad municipality

Post a Comment