ദുബൈ: (www.kvartha.com 26.12.2020) മുനിസിപല്‍ ഇറിഗേഷന്‍ പൈപ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദുബൈ അല്‍ ഹദിഖ സ്ട്രീറ്റ് അടച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍ വസ്ല്‍ സ്ട്രീറ്റിലേക്കുള്ള റോഡ് ഗതാഗതം ഇതുവഴി തടസപ്പെടുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ശൈഖ് സായിദ് റോഡില്‍ നിന്നുള്ള ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ വസ്ല്‍ സ്ട്രീറ്റ് വരെയാണ് റോഡ് അടച്ചത്.
അബൂദബിയില്‍ നിന്നും ജബല്‍ അലിയില്‍ നിന്നു വരുന്നവര്‍ അല്‍ മനാറ, ഉമ്മുല്‍ ശരീഫ് സ്ട്രീറ്റുകളും ട്രേഡ് സെന്റര്‍ ഭാഗത്ത് നിന്ന് യാത്ര ചെയ്യുന്നവര്‍ അല്‍ സഫ, ഉമ്മു അമാറ സ്ട്രീറ്റുകളും ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ അറിയിപ്പ്.