ദൃശ്യമാധ്യമങ്ങളിലൂടെ അടുത്തറിഞ്ഞപ്പോള്‍ കാണാന്‍ മോഹം; വീട്ടുകാരറിയാതെ യൂറോപ്പില്‍ നിന്നും ദുബൈയിലെത്തിയ 19 കാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്

 


ദുബൈ: (www.kvartha.com 23.12.2020) ദൃശ്യമാധ്യമങ്ങളിലൂടെ അടുത്തറിഞ്ഞപ്പോള്‍ ശാന്തവും സുരക്ഷിതവും അതിമനോഹരവുമായ ദുബൈ കാണാനുള്ള മോഹം കൊണ്ട് വീട്ടുകാരറിയാതെ യൂറോപ്പില്‍ നിന്നെത്തിയ 19 വയസ്സുകാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്. ഇതൊന്നുമറിയാതെ കാണാതായ പെണ്‍കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ അടുത്തറിഞ്ഞപ്പോള്‍ കാണാന്‍ മോഹം; വീട്ടുകാരറിയാതെ യൂറോപ്പില്‍ നിന്നും ദുബൈയിലെത്തിയ 19 കാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്

താമസിക്കാന്‍ മുറിയെടുക്കുമ്പോള്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍, കുട്ടിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കോണ്‍സുലേറ്റിനു കൈമാറുകയും കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. മാത്രമല്ല, കുട്ടിക്ക് സൗജന്യ താമസസൗകര്യമൊരുക്കുകയും മാതൃസഹോദരിയെ ദുബൈയില്‍ എത്തിക്കുകയും ചെയ്തു.

ദുബൈയില്‍ രണ്ടാഴ്ച തങ്ങി എല്ലാ കാഴ്ചകളും ആസ്വദിച്ചാണ് ഇരുവരും മടങ്ങിയത്.

Keywords:  Dubai Police reunite girl with her family after she was reported missing in Europe, Dubai, News, Missing, Girl, Police, Visit, Complaint, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia