യുഎഇയുടെ നാല്‍പത്തി ഒന്‍പതാം ദേശീയദിനാഘോഷത്തില്‍ ഇത്തവണയും മലയാളിത്തിളക്കം; കോവിഡിനെ അതിജീവിച്ച യുഎഇയ്ക്ക് സ്വന്തം കാറില്‍ ലോക ഭാഷകളില്‍ ആശംസകള്‍ കുറിച്ചുകൊണ്ട് കോഴിക്കോട് സ്വദേശി
Dec 2, 2020, 12:32 IST
ദുബൈ: (www.kvartha.com 02.12.2020) യുഎഇയുടെ നാല്‍പത്തി ഒന്‍പതാം ദേശീയദിനാഘോഷത്തില്‍ ഇത്തവണയും മലയാളിത്തിളക്കം. കോവിഡിനെ അതിജീവിച്ച യുഎഇയ്ക്ക് സ്വന്തം കാറില്‍ ലോക ഭാഷകളില്‍ ആശംസകള്‍ കുറിച്ചുകൊണ്ട് കോഴിക്കോട് സ്വദേശി ഷഫീഖ് അബ്ദുല്‍ റഹ്മാന്‍ താരമായി. പ്രതിരോധ മുന്നേറ്റങ്ങളില്‍ ലോകത്തിലെ മുന്‍ നിര രാജ്യങ്ങളിലൊന്നായി മാറിയ യുഎഇയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ആശയങ്ങളാണ് ഷഫീഖ് കാറിന് പുറത്ത് അവിഷ്‌കരിച്ചത്.
എസ്യുവി കാറായ റോള്‍സ് റോയിസ് കളിനനാണ് സംരഭകനായ ഷഫീഖ് അബ്ദുല്‍ റഹ്മാന്‍ അലങ്കരിക്കാന്‍ തെരഞ്ഞെടുത്തത്. ദേശീയദിനാഘോഷത്തിന് പ്രവാസി തെരഞ്ഞെടുത്ത മാര്‍ഗം ദുബൈ പോലീസിനും ബോധിച്ചു. മുറഖബാത്ത് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഷഫീഖിനെ ഉപഹാരം നല്‍കി ആദരിച്ചു.
2005-ലാണ് കോഴിക്കോട് സ്വദേശി ഷഫീഖ് ജോലി തേടി യുഎഇ യില്‍ എത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്ന് മികച്ച ജീവിത സാഹചര്യമൊരുക്കിയ പോറ്റമ്മനാടിനുള്ള സ്‌നേഹപ്രകടനം കൂടിയാണ് ആഢംബര വാഹനത്തിലൂടെ ഈ യുവാവ് പ്രകടിപ്പിച്ചത്.
ഇരുന്നൂറോളം രാജ്യക്കാര്‍ വസിക്കുന്ന നാടായതുകൊണ്ട് തന്നെ അവരുടെയെല്ലാം ഭാഷകളിലാണ് ആശംസകള്‍ ആലേഖനം ചെയ്തത്. മുഴുവന്‍ പ്രവാസികളുടേയും മാതൃഭാഷകളെ ഉള്‍പ്പെടുത്തി ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് വാഹനം അലങ്കരിക്കുന്നത് യുഎഇയില്‍ ഇതാദ്യമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.