തിരുവനന്തപുരം: (www.kvartha.com 13.12.2020) തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം തമ്പാന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്നത്. ഫഹദ് കഥാപാത്രം പ്രസാദിനെ മാലമോഷണത്തിനു പൊലീസ് പിടികൂടുന്നു. തൊണ്ടി മുതല്‍ വിഴുങ്ങിയ പ്രസാദ് എന്തൊക്കെ ചെയ്തിട്ടും കുറ്റം സമ്മതിക്കുന്നില്ല. ഒടുവില്‍ എക്‌സ്‌റേയില്‍ വയറില്‍ കിടക്കുന്ന മാല തെളിയുന്നു. ഈ സമയം കുറ്റം സമ്മതിച്ച് ചിരിക്കുന്ന പ്രസാദിനെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
പിന്നീട് തൊണ്ടി മുതല്‍ വീണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങളാണു ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഈ സിനിമയിലെ പൊലീസുകാരുടെ അതേ അവസ്ഥയിലാണ് ഇപ്പോള്‍ തമ്പാനൂര്‍ പൊലീസും. സിനിമാ സ്‌റ്റൈലില്‍ തൊണ്ടി മുതല്‍ വിഴുങ്ങിയ പ്രതിയില്‍ നിന്ന് അതു വീണ്ടെടുക്കാന്‍ കഴിഞ്ഞ രണ്ടു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി കാത്തിരിക്കുകയാണ് പൊലീസ്. മാലയ്ക്കു പകരം കൊലുസാണു വിഴുങ്ങിയതെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. തൊണ്ടി കണ്ടെത്തിയത് സിനിമയിലെപ്പോലെ എക്‌സ്‌റേയില്‍ തന്നെ.
മൂന്നുവയസ്സുകാരിയുടെ നാലു ഗ്രാം വരുന്ന കൊലുസ് വിഴുങ്ങിയെന്ന കേസില്‍ അറസ്റ്റിലായ പൂന്തുറ പള്ളിത്തെരുവ് ടിസി 46/ 422 മുഹമ്മദ് സിദ്ദിഖില്‍ (42) നിന്നു തൊണ്ടി വീണ്ടെടുക്കാനാണു പൊലീസ് കാത്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ കാഞ്ഞിരംകുളത്തേക്കുള്ള സ്റ്റോപ്പിലായിരുന്നു സംഭവം . പാലക്കാട് നിന്ന് എത്തി നെയ്യാറ്റിന്‍കരയിലേക്കു ബസ് കാത്തു നിന്ന കാരോട് സ്വദേശി അജികുമാറിന്റെയും മിനിയുടെയും മകളുടെ സ്വര്‍ണക്കൊലുസാണ് ഇയാള്‍ മോഷ്ടിച്ചത്. കൊലുസു മോഷ്ടിക്കുന്നതു മാതാപിതാക്കള്‍ കണ്ടതോടെ മുഹമ്മദ് സിദ്ദിഖ് കടന്നുകളയാന്‍ ശ്രമിച്ചു.
എന്നാല്‍ നാട്ടുകാരും പൊലീസും പിടികൂടുമെന്നായപ്പോള്‍ ഇയാള്‍ മോഷണ മുതല്‍ വിഴുങ്ങി. പൊലീസ് കേസെടുത്തെങ്കിലും പ്രതി മോഷണം സമ്മതിക്കാന്‍ തയാറായില്ല. തൊണ്ടി മുതല്‍ കണ്ടെത്താനാവാതെ വന്നതോടെ എക്സ്റേ എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതില്‍ കൊലുസ് പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്വര്‍ണം പ്രതിയുടെ വയറ്റില്‍ നിന്നു പുറത്തു വരുന്നതും കാത്തിരിക്കുകയാണു പൊലീസ്.
Keywords: Defendant swallows gold colossus; The police had been waiting for 2 days for him to come out, Thiruvananthapuram, Local News, News, Police, Theft, Accused, Court, Remanded, Kerala.
പ്രതി സ്വര്‍ണ കൊലുസ് വിഴുങ്ങി; പുറത്തുവരുന്നതും കാത്ത് 2 ദിവസമായി കാത്തിരുന്ന് പൊലീസ്
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,
Thiruvananthapuram,Local News,News,Police,theft,Accused,Court,Remanded,Kerala,