ഏലൂര്‍: (www.kvartha.com 25.12.2020) ഏലൂരിലെ ജ്വലറി മോഷണക്കേസിലെ പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ പിടിയിലായി. ബംഗ്ലാദേശ് പൗരനും കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തിലെ സൂറത്തിലെ താമസക്കാരനുമായ ശൈഖ് ബബ്ലുവാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബര്‍ പതിനഞ്ചിനാണ് ഏലൂരിലെ ഐശ്വര്യ ജ്വലറിയുടെ ഭിത്തി തുരന്ന് 3 കിലോ സ്വര്‍ണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും പ്രതി മോഷ്ടിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ വിവിധ ജ്വലറികളിലായി വില്‍പ്പന നടത്തിയ ഒന്നേ കാല്‍ കിലോ സ്വര്‍ണം ഉരുക്കിയ നിലയില്‍ പോലീസ് കണ്ടെടുത്തു. കേസില്‍ ഇനിയും നാലു പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ഏലൂരിലെ വ്യവസായ ശാലയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മോഷണ ശേഷം ബബ്ലുവും കൂട്ടാളികളും കടന്നു കളഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തു നിന്നുമാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്.