അബൂദബിയില്‍ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് പകുതിയിലധികം കുറച്ചു; നേരത്തെ ഉണ്ടായിരുന്നത് 250, ഇപ്പോഴത്തെ നിരക്ക് 85 ദിര്‍ഹം
Dec 6, 2020, 13:47 IST
അബൂദബി: (www.kvartha.com 06.12.2020) അബൂദബിയില്‍ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് പകുതിയില്‍ അധികം കുറച്ചു. നേരത്തെ ഉണ്ടായിരുന്നത് 250 ദിര്‍ഹം. ഇപ്പോഴത്തെ നിരക്ക് 85 ദിര്‍ഹം.
അബൂദബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 250ല്‍ നിന്നും 85 ദിര്‍ഹമാക്കി കുറച്ചു. തുടക്കത്തില്‍ 370 ദിര്‍ഹം ഈടാക്കിയിരുന്നു. ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലെ ആശുപത്രികളില്‍ ഫീസ് 150 ദിര്‍ഹമാണ്. 250 ദിര്‍ഹത്തിന് മൂന്നു പിസിആര്‍ ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നടത്തുന്നുണ്ട്.

വിവിധ എമിറേറ്റുകളില്‍നിന്ന് അബുദാബി സന്ദര്‍ശിക്കുന്നവരും മറ്റ് എമിറേറ്റുകളില്‍ പോയി തിരിച്ചെത്തുന്നവരും തുടര്‍ച്ചയായി അബൂദബിയില്‍ തങ്ങുകയാണെങ്കില്‍ നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ അബൂദബിയില്‍ എത്തി മൂന്നു ദിവസത്തിനകം മടങ്ങുന്നവര്‍ക്കു വേറെ പരിശോധന ആവശ്യമില്ല.
Keywords: Covid-19: PCR test cost slashed by more than half at Seha centres in Abu Dhabi, Abu Dhabi, News, Hospital, Health, Health and Fitness, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.