82 കാരനായ കോവിഡ് രോഗിയെ 37 കാരനായ കോവിഡ് രോഗി ഓക്സിജന്‍ സിലിന്‍ഡര്‍ കൊണ്ട് അടിച്ചു കൊന്നു
Dec 25, 2020, 15:53 IST
ലൊസാഞ്ചല്‍സ്: (www.kvartha.com 25.12.2020) കൊറോണ വൈറസ് രോഗികള്‍ താമസിച്ചിരുന്ന ആശുപത്രി മുറിയില്‍ വച്ചു 82 കാരനായ രോഗിയെ 37 കാരന് ഓക്സിജന്‍ സിലിന്‍ഡര്‍ കൊണ്ട് അടിച്ചു കൊന്നു. ലങ്കാസ്റ്ററിലെ ആന്റിലോപ്വാലി ഹോസ്പിറ്റലില്‍ ഡിസംബര്‍ 17ന് ആയിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

പ്രതി ജെസ്സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോവിഡ് ചികിത്സയിലാണ്. ജെസ്സിക്കെതിരെ ഹേയ്റ്റ് ക്രൈം, എല്‍ഡര്‍ അമ്പ്യൂസ് എന്നീ വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഡിസംബര്‍ 28ന് ജെസ്സിയെ കോടതിയില്‍ ഹാജരാക്കുമെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. മരിച്ച വൃദ്ധനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Keywords: Covid-19 patient killed by hospital roommate who hit him with an oxygen tank for praying, California police say, America, News, Washington, Crime, Criminal Case, Police, Arrested, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.