Follow KVARTHA on Google news Follow Us!
ad

വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Press meet,Farmers,National,
ന്യൂഡെല്‍ഹി: (www.kvartha.com 10.12.2020) വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും നിയമങ്ങള്‍ സംബന്ധിച്ച പരാതികള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം കര്‍ഷകര്‍ക്കു ഗുണകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. പുതിയ നിയമങ്ങള്‍ താങ്ങുവിലയെയോ (എംഎസ്പി) എപിഎംസി ആക്ടിനെയോ ബാധിക്കില്ലെന്നും തോമര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്രത്തിന്റെ കരട് നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു.Consider govt's proposal, ready for more talks, Tomar urges protesting farmers, New Delhi,News, Politics, Press meet, Farmers, National
മണ്ഡി സംവിധാനത്തില്‍നിന്ന് സ്വതന്ത്രരായി തങ്ങളുടെ ഉത്പന്നങ്ങള്‍ പുറത്തെ വിപണിയിലേക്കു വില്‍ക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്ന നിയമമാണ് സര്‍ക്കാര്‍ പാസാക്കിയത്. കര്‍ഷകരുടെ നിലം വ്യവസായികള്‍ കൈക്കലാക്കുമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാലങ്ങളായി കരാര്‍ കൃഷികള്‍ നടന്നുവരുന്നു. എന്നാല്‍ ഒരിടത്തും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ നിയമം പിന്‍വലിക്കണമെന്നതാണ് അവരുടെ ആവശ്യം. തുറന്ന മനസ്സോടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാം. നിയമത്തിലെ ആശങ്കയുള്ള ഭാഗങ്ങള്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണ്. ഇതില്‍ ഈഗോയുടെ പ്രശ്‌നമില്ലെന്നും തോമര്‍ വ്യക്തമാക്കി.

Keywords: Consider govt's proposal, ready for more talks, Tomar urges protesting farmers, New Delhi,News, Politics, Press meet, Farmers, National.

Post a Comment