Follow KVARTHA on Google news Follow Us!
ad

ഹൈദരാബാദില്‍ പ്രചാരണ പരിപാടികളെ നയിച്ചത് ബി ജെ പിയിലെ പ്രമുഖര്‍; കേരളത്തില്‍ ശോഭ സുരേന്ദ്രന്‍ - കെ സുരേന്ദ്രന്‍ പ്രശ്‌നത്തില്‍ ആശങ്ക

Concern over Sobha Surendran-K Surendran issue in Kerala #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 05.12.2020) ഹൈദരാബാദില്‍ വലിയ റോഡ് ഷോകള്‍ ഉള്‍പ്പടെ ബി ജെ പിയുടെ പ്രചരണ പരിപാടികളെ നയിച്ചത് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ്. ഇത് കൂടാതെ സ്മൃതി ഇറാനി, കിഷന്‍ റെഡ്ഡി തുടങ്ങി അര ഡസനിലധികം കേന്ദ്ര മന്ത്രിമാര്‍ വേറെ. തമിഴ്‌നാട്ടിലെ വേല്‍ യാത്രയുമായി ബന്ധപ്പെട്ട് അമിത് ഷാ വന്നിരുന്നു. ഒപ്പം ഏഴാം തീയതി ജെ പി നദ്ദ എത്തുമെന്ന സൂചനയും ലഭിക്കുന്നു. എന്നാല്‍ തൊട്ടിപറത്തുള്ള കേരളത്തില്‍ ഒരു ദേശീയ നേതാവിനെ പോലും സെമിഫൈനല്‍ എന്ന് പറയുന്ന, ബിജെപി വന്ന നേട്ടമുണ്ടാക്കും എന്നവകാശപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല. 




സംസ്ഥാന ബി ജെ പി യിലെ തമ്മിലടിയും രൂക്ഷമായ ചേരിപ്പോരുമാണ് കാരണമായി ചൂണ്ടി കാണിക്കുന്നത്. ബി ജെ പിയിലെ ആഭ്യന്തര പ്രശ്‌നങ്ങുളുമായി കെ സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ചപ്പോള്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് തദ്ദേശ തെരഞ്ഞെടുപ്പിനു കേന്ദ്ര നേതാക്കളെ ലഭിക്കാനാണ് സന്ദര്‍ശനമെന്നായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വന്നതെന്നു പറഞ്ഞെങ്കിലും കേന്ദ്ര നേതാക്കളെ നേരിട്ട് ക്ഷണിച്ചെങ്കിലും പ്രതിസന്ധി പരിഹരിച്ച ശേഷമേ കേരളത്തിലേക്കുള്ളൂയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ദക്ഷിണേന്ത്യയിലെ ബി ജെ പിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നയിച്ച പ്രമുഖ വനിതാ നേതാവായ ശോഭ സുരേന്ദ്രനെ പ്രചരണരംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പ്രചരണ രംഗത്ത് മുഖ്യ വിഷയമാകുമെന്നതും അത് ബി ജെ പിക്ക് വന്‍ തിരിച്ചടിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ കണ്ടെത്തലും സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനെത്തതിന്റെ പിറകിലുണ്ടെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ബി ജെ പിയില്‍ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടാകാന്‍ പോകുന്നതെന്താണ് ഗ്രൂപ്പ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇത് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണെന്നും പരസ്യ പ്രസ്താവനയുമായി രംഗത്തു വരേണ്ടെന്നുമാണ് പികെ കൃഷ്ണദാസും ശോഭ സുരേന്ദ്രനും സംയുക്തമായി എടുത്ത നിലപാട്. അതിന്റെ ഭാഗമാണ് പലതും പറയാനുണ്ടെന്ന് തല്‍ക്കാലം നിശബ്ദത പാലിക്കുന്ന ശോഭ സുരേന്ദ്രന്റെ നിലപാടില്‍ നിഴലിക്കുന്നത്. 

ബി ജെ പിയുടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതും നേതൃത്വം നല്‍കുന്നതും ആര്‍ എസ് എസ് ആണ്. ഇതിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ണമായി ആര്‍ എസ് എസ് ഏറ്റെടുത്തിരിക്കുകയാണ്. ബി ജെ പി ഒരു ബാനര്‍ മാത്രമായും നേതാക്കള്‍ റബ്ബര്‍ സ്റ്റാമ്പുകളുമായി മാറിയിരിക്കുന്നു. ബി ജെ പിക്കകത്തു നടക്കുന്ന സംഭവ വികാസങ്ങളും തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കള്‍ പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. സംസ്ഥാനത്തെ കോര്‍കമ്മിറ്റി യോഗം ചേരാത്ത ഉന്നത ബോഡിയായി മാറി. നേതാക്കളില്‍ പുകയുന്ന കടുത്ത രോഷവും അമര്‍ഷവും അണികളിലേക്കും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലം ഒരു വിഭാഗം നേതാക്കള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

Keywords: New Delhi, Road, News, Media, BJP, Chief Minister, Election, Kerala, RSS, Concern over Sobha Surendran-K Surendran issue in Kerala

Post a Comment