Follow KVARTHA on Google news Follow Us!
ad

പാചകവാതക വില വര്‍ധിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Business,Increased,Kolkata,Mumbai,National,
ന്യൂഡെല്‍ഹി: (www.kvartha.com 01.12.2020)  പാചകവാതക വില വര്‍ധിച്ചു. ഡെല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു.

മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസമുണ്ട്. കൊല്‍ക്കത്തയില്‍ 1351 രൂപയാണ് വില. ചെന്നൈ, മുംബൈ എന്നി നഗരങ്ങളില്‍ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ്. 

Commercial LPG price hiked by Rs 54 per cylinder in Delhi



അതേസമയം ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. ഡെല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയാണ് വില. കൊല്‍ക്കത്തയില്‍ ഇത് 620 രൂപ വരും. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 594, 601 എന്നിങ്ങനേയാണ് വില.

Keywords: Commercial LPG price hiked by Rs 54 per cylinder in Delhi, New Delhi, News, Business, Increased, Kolkata, Mumbai, National.

Post a Comment