Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി മുന്നിട്ടിറങ്ങുന്നു; കേരള പര്യടനത്തിന് തുടക്കം കൊല്ലത്ത്; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

Pinarayi Vijayan, CPI(M), LDF, Government, MPs, MLA, CM steps forward; Kerala tour begins in Kollam; Target Assembly elections #കേരളവാർത്തകൾ #ന്യൂസ്റൂ

തിരുവനന്തപുരം: (www.kvartha.com 18.12.2020) തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കങ്ങളുമായി സി പി ഐ എമ്മും സര്‍കാരും. ഇതിന് തുടക്കമിട്ട് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം സംസ്ഥാനത്ത് 'കേരള പര്യടനം' നടത്തും. പരട്യനം ഡിസംബര്‍ കൊല്ലത്തുനിന്ന് ആരംഭിച്ചേക്കും. വെള്ളിയാഴ്ച ചേരുന്ന സി പി ഐ എം സംസ്ഥാന സെക്രടറിയറ്റ് യോഗം ഇനിനുള്ള അന്തിമരൂപം നല്‍കും.

News, Kerala, State, State, Thiruvananthapuram, CM, Chief Minister, Pinarayi Vijayan, CPI(M), LDF, Government, MPs, MLA, CM steps forward; Kerala tour begins in Kollam; Target Assembly elections


അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ 21 ന് അധികാരമേല്‍ക്കും. തൊട്ടടുത്ത ദിവസം തന്നെ പര്യടനം ആരംഭിക്കാനാണ് നീക്കം.

സര്‍കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായം, തുടര്‍നിര്‍ദ്ദേശങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക പ്രകടന പത്രികയ്ക്കുള്ള അഭിപ്രായം സ്വരൂപിക്കുക എന്നിവയാണ് ലക്ഷ്യം. സര്‍കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയാനും ശ്രമിക്കും.

ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് സാമൂഹികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായും എല്‍ ഡി എഫ് എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്.

Keywords: News, Kerala, State, State, Thiruvananthapuram, CM, Chief Minister, Pinarayi Vijayan, CPI(M), LDF, Government, MPs, MLA, CM steps forward; Kerala tour begins in Kollam; Target Assembly elections

Post a Comment