ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ സുരേന്ദ്രന്‍

 


തൃശ്ശൂര്‍: (www.kvartha.com 05.12.2020) ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്‍ ഡി എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ആകാശത്ത് നിന്നും ഓണ്‍ലൈന്‍ പ്രചരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും തൃശൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സുരേന്ദ്രന്‍ പറഞ്ഞു. 

കോവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് പ്രചരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതാണ്. സ്വര്‍ണക്കള്ളക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവ്.  ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ സുരേന്ദ്രന്‍

ഹവാലയും റിവേഴ്‌സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറും. നാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വര്‍ണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു. ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ യുഡിഎഫും എല്‍ഡിഎഫും വിയര്‍ക്കുകയാണ്.

ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് അഴിമതിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം കുടുംബാംഗങ്ങളെ ഉപയോഗിച്ചത് നാണക്കേടായി. ജനങ്ങളുടെ ഏക പ്രതീക്ഷ എന്‍ഡിഎയാണ്. റേഷനരിയുടെ കാര്യത്തില്‍ ഒരു ക്രഡിറ്റും സംസ്ഥാനത്തിനില്ല. ഒന്‍പത് മാസമായി സൗജന്യ അരി കേന്ദ്രം കൊടുക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വിതരണ ചെയ്യുന്ന ഒരു കിലോ അരിക്ക് 25 രൂപവെച്ച് കേന്ദ്രമാണ് നല്‍കുന്നത്.

സിപിഎമ്മുകാര്‍ ഓണ്‍ലൈന്‍ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് കോണ്‍ഗ്രസിന് ജമാഅത്തെ ഇസ്ലാമിയുമായി വ്യാപകമായ സഖ്യമുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സഖ്യമില്ലെന്ന പച്ച നുണ ആവര്‍ത്തിക്കുകയാണ്. ഏറ്റവും വലിയ രാജ്യദ്രോഹ സംഘടനയുമായി കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസിന് വോട്ടര്‍മാര്‍ തിരിച്ചടി നല്‍കുമെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.

Keywords:  CM afraid to face people says K Surendran, Thrissur, News, Politics, BJP, Allegation, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia