അരുണാചല്‍ പ്രദേശിനു സമീപം ചൈന മൂന്നു ഗ്രാമങ്ങള്‍ നിര്‍മിച്ചു ; താമസക്കാരെയും എത്തിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 06.12.2020) ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നു പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിനു സമീപം ചൈന മൂന്നു ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന മുക്കവലയ്ക്കു സമീപമുള്ള ബും ലാ പാസില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയായാണ് ഈ ഗ്രാമങ്ങളെന്നു ദേശീയമാധ്യമമായ എന്‍ഡിടിവി ആണ് റിപോര്‍ട് ചെയ്തത്. 

ഈ മൂന്ന് ഗ്രാമങ്ങളിലേക്കും താമസക്കാരെയും എത്തിച്ചിട്ടുണ്ടെന്നും പത്രം റിപോര്‍ട് ചെയ്യുന്നു. ആദ്യ ഗ്രാമം 2020 ഫെബ്രുവരി 17ഓടെയാണ് പൂര്‍ത്തിയായത്. ഇവിടെ 20 കെട്ടിടങ്ങളുണ്ട്. നവംബര്‍ 28ഓടെ പണി പൂര്‍ത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ അന്‍പതോളം നിര്‍മിതികളുണ്ട്. മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങളുള്ളതായും ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നു. ഇന്ത്യ- ചൈന അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. അരുണാചല്‍ പ്രദേശിനു സമീപം ചൈന മൂന്നു ഗ്രാമങ്ങള്‍ നിര്‍മിച്ചു ; താമസക്കാരെയും എത്തിച്ചു

'അവകാശവാദങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, കടന്നുകയറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചൈനീസ്, ടിബറ്റന്‍ അംഗങ്ങളെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നത്.' ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറഞ്ഞു. ദക്ഷിണ ചൈനാ കടലില്‍ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചു കടന്നുകയറിയതു പോലെ, ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയന്‍ പ്രദേശങ്ങളില്‍ നുഴഞ്ഞുകയറാന്‍ സമാന മാര്‍ഗങ്ങള്‍ ചൈന ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപോര്‍ടും വരുന്നത്. 2017ല്‍ ഇന്ത്യ ചൈന സംഘര്‍ഷം ഉണ്ടായ ദോക്ലായ്ക്ക് ഒമ്പതു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ചൈനയുടെ പുതിയ ഗ്രാമം. അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി റോഡുകള്‍ നിര്‍മിച്ച് സേനാ നീക്കം വേഗത്തിലാക്കാനും ചൈന ശ്രമിക്കുന്നുണ്ട്. ചൈനയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യ, അതിര്‍ത്തിയില്‍ സൈനിക സന്നാഹം ശക്തമാക്കി.

Keywords:  China Sets Up 3 Villages Near Arunachal, Relocates Villagers, New Delhi, News, Politics, Report, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia