Follow KVARTHA on Google news Follow Us!
ad

മകന്‍ കാമുകിയെ പിരിയാന്‍ തയ്യാറായില്ല; അരിശം മൂത്ത പിതാവ് പെട്രോളൊഴിച്ച് കത്തിച്ചത് 7 ബൈക്കുകള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,Local News,News,CCTV,Arrested,Police,National,
ചെന്നൈ: (www.kvartha.com 15.12.2020) മകന്‍ കാമുകിയെ പിരിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത പിതാവ് പെട്രോളൊഴിച്ച് കത്തിച്ചത് ഏഴു ബൈക്കുകള്‍. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് കര്‍ണ(54) നാണ് മകനോടുള്ള ദേഷ്യത്തിന് ബൈക്കുകള്‍ തീകൊളുത്തി നശിപ്പിച്ചത്. ചെന്നൈയിലെ വാഷര്‍മാന്‍ പേട്ട് പ്രദേശത്ത് ഒക്ടോബര്‍ 14നാണ് സംഭവം നടന്നത്. 

എന്നാല്‍ ബൈക്കുകള്‍ നശിപ്പിച്ചത് ആരാണെന്ന് പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥലത്ത് സിസിടിവിയും ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞദിവസം പ്രതിയായ കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തു.Chennai: Livid over son’s love, man sets 7 bikes on fire, Chennai, Local News, News, CCTV, Arrested, Police, National
കര്‍ണന്റെ മകന്‍ അരുണ്‍ കാമുകി മീനയുമൊത്ത് ലിവ്-ഇന്‍ റിലേഷന്‍ ഷിപ്പിലായിരുന്നു. ഇതറിഞ്ഞ കര്‍ണന്‍ മകനെ പലതവണ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ദിവസം മീനയോടൊത്ത് അരുണ്‍ താന്‍ സമ്മാനിച്ച ബൈക്കില്‍ പോകുന്നതുകാണാനിടയാകുകയും ചെയ്തു. ഇതോടെ കോപം ആളിക്കത്തിയ കര്‍ണന്‍ ബൈക്ക് കത്തിച്ചുകളയാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ഒക്ടോബര്‍ 14ന് പെട്രോളൊഴിച്ച് കര്‍ണന്‍ ബൈക്ക് കത്തിച്ചു. സംശയം തോന്നാതിരിക്കാനായി ഇതിനൊപ്പം പാര്‍ക്ക് ചെയ്തിരുന്ന ഏഴ് ബൈക്കുകള്‍ കൂടി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അപകടമാണെന്ന് പൊലീസും നാട്ടുകാരും കരുതുമെന്നായിരുന്നു കര്‍ണന്‍ കരുതിയത്. ഇതിനുശേഷം സ്ഥലംവിടുകയും ചെയ്തു.

സി സി ടി വി ക്യാമറ സ്ഥാപിക്കാത്ത പ്രദേശമായതിനാല്‍ പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. എന്നാല്‍ തനിക്ക് അരുണിന്റെ പിതാവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് മീന പരാതി നല്‍കിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 14 മുതല്‍ കാണാതായ കര്‍ണനെ കടലൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഏഴ് ബൈക്കുകളും കത്തിച്ചത് താനാണെന്ന് കര്‍ണന്‍ സമ്മതിച്ചത്. ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Keywords: Chennai: Livid over son’s love, man sets 7 bikes on fire, Chennai, Local News, News, CCTV, Arrested, Police, National.

Post a Comment