കൊച്ചി: (www.kvartha.com 24.12.2020) നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സംസ്ഥാന ബിജെപിയിലുള്ള തര്‍കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണനാണ് നിലപാട് അറിയിച്ചത്.
യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരെ കടുത്ത നിലപാടുമായി മുരളീധര വിഭാഗം രംഗത്തെത്തി. പാര്‍ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മുരളീധരപക്ഷം അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും അറിയിച്ചു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ നടപടികളിലേക്ക് കടന്ന് പ്രശ്നം വഷളാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വമുള്ളത്. ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണെന്ന് സി പി രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. നേരത്തെ മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.
എന്നാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കള്‍ പറഞ്ഞത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറകണമെന്നും അറിയിച്ചു.
Keywords: Central leadership instructs Kerala BJP to avoid clashes ahead of Assembly polls, Kochi, News, Election, Criticism, Protesters, Kerala, Politics, BJP.