ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠന്റെ വോട്ട് ചെയ്യാനെത്തി; കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍
Dec 14, 2020, 14:49 IST
കണ്ണൂര്‍: (www.kvartha.com 14.12.2020) ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠന്റെ വോട്ട് ചെയ്യാനെത്തി. കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ആലക്കാടില്‍ മുര്‍ഫിദ് എന്നായാളാണ് പിടിയിലായത്. ഇയാള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്ന് സിപിഎം ആരോപിച്ചു.
ചിറ്റാരിക്കടവില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠന്‍ മുര്‍ഷിദിന്റെ വോട്ട് ചെയ്യാനാണ് മുര്‍ഫിദ് ബൂത്തിലെത്തിയത്. ആള്‍മാറാട്ടം ശ്രദ്ധയില്‍പ്പെട്ട എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ബൂത്തിലെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും 18കാരനായ മുര്‍ഫിദ് പിടിയിലാകുകയുമായിരുന്നു.
കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്‍ഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്. 
ചിറ്റാരിക്കടവില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്.
Keywords: Came to vote for his brother, who works in the Gulf; League activist arrested for fraudulent voting in Kannur, Kannur, News, Voters, Arrested, Police, Muslim-League, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.