വാഷിങ്ടണ്‍: (www.kvartha.com 05.12.2020) ഇപ്പോഴിതാ ക്രിസ്മസ് ട്രീയുടെ രൂപത്തില്‍ വഴികാട്ടിയായി മാറി 1.2 കോടി രൂപയുടെ ലോട്ടറിയടിച്ചിരിക്കുകയാണ് ഒരു യുവതിക്ക്. വിര്‍ജീനിയ സ്വദേശിയായ ഫൈലിസ് ഹൂസ്റ്റണ്‍ എന്ന യുവതിക്കാണ് നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നത്.
എല്ലാ ഡിസംബര്‍ മാസവും ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഫൈലിസിന്റെ പതിവാണ്. എന്നാല്‍ ഇപ്രാവിശ്യം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ഫൈലിസ് കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ട്രീ പുതുക്കി പണിയാന്‍ തീരുമാനിച്ചു. ട്രീ ഒരുക്കിയ ശേഷം സ്വിച്ചിട്ടപ്പോള്‍ ബള്‍ബുകള്‍ കത്തുന്നില്ല. പുതിയ ബള്‍ബ് വാങ്ങിക്കാനായി ടൗണിലേക്ക് പോയ ഫൈലിസിനെ കാത്തിരുന്നതാകട്ടെ കോടി ഭാഗ്യവും.
കടയിലേക്ക് പുറപ്പെട്ട താന്‍ വഴിയിലുള്ള ലോടെറിക്കട കണ്ട് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് ഫൈലിസ് പറയുന്നു. നറുക്കെടുപ്പില്‍ 1.2 കോടി($171,000) രൂപയാണ് സമ്മാനമായി ലഭിച്ചത്. പുതിയ ഒരു ക്രിസ്മസ് ട്രീ വീട്ടില്‍ സ്ഥാപിക്കാനാണ് ഫൈലിസിന്റെ തീരുമാനം. ലോട്ടറിയടിച്ചെന്ന അറിയിപ്പ് വിശ്വസിക്കാനായില്ലെന്നും അത്ഭുതകരമാണെന്നും ഫൈലിസ് പറയുന്നു.