ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും; കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം പോസ്റ്റ് മോര്‍ടത്തിനായി കോട്ടയം മെഡികല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
Dec 26, 2020, 11:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com 26.12.2020) വെള്ളിയാഴ്ച മരണപ്പെട്ട പ്രശസ്ത ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. തിരുവനന്തപുരം നെടുമങ്ങാട്ടെ തോട്ടുമുക്കിലാണ് വീട്. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കോട്ടയം മെഡികല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഒഴിവു ദിവസമായതിനാല്‍ സുഹൃത്തുക്കളോടൊപ്പം ഷൂട്ടിങ്ങ് സെറ്റ് കാണാനെത്തിയ അനില്‍ നെടുമങ്ങാട് വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ മലങ്കര ഡാമില്‍ മുങ്ങി മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ദുരന്തം. നീന്തല്‍ അറിയാമായിരുന്നിട്ടും അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ഉടന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
പോസ്റ്റ് മോര്‍ടം നടപടികള്‍ക്കു ശേഷം മൃതദേഹം വീട്ടിലെത്തിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.