ബോട്ട് യാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. മിനി ഫിഷിങ് ഹാര്‍ബറിനടുത്തുള്ള മുമ്പം സ്വദേശി അജിബ്രോസ് എന്നയാളുടെ യാര്‍ഡില്‍ തിങ്കളാഴ്ച രാത്രി 10.45നാണ് സംഭവം. തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യാര്‍ഡില്‍ പണിക്ക് കയറ്റിയിരുന്ന ആലുവ സ്വദേശി ലിജേഷ്, മുനമ്പം സ്വദേശികളായ അനീഷ്, ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ഹോളി ഗ്രേസ്' എന്ന മത്സ്യബന്ധന ബോട്ടാണ് കത്തി നശിച്ചത്.
യാര്‍ഡില്‍ ഉണ്ടായിരുന്ന് പണിക്കാര്‍ പോയി കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്. അയല്‍വാസികളിലൊരാള്‍ തീ ഉയരുന്നത് കണ്ട് യാര്‍ഡ് ഉടമസ്ഥനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുനമ്പം പൊലീസും പറവൂരില്‍നിന്നും എത്തിയ രണ്ട് ഫയര്‍ യൂനിറ്റുകളുമാണ് തീയണച്ചത്. ബോട്ടിെന്റ വീല്‍ഹൗസ് പൂര്‍ണമായും കത്തി നശിച്ചു. ബോട്ടിനുമാത്രം 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ട് ഉടമകള്‍ പറഞ്ഞു.
Keywords: Boat,Fire,Kerala,News,Police, Fishing boat caught fire in a boat yard fire