ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. അവിടെ ഇതുവരെ 44 മ്യൂകോമൈകോസിസ് കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ഒമ്പതു പേര്‍ക്ക് ജിവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദിന് പുറമെ, ഡെല്‍ഹിയിലും മുംബൈയിലും ഇത്തരം കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.
സ്യൂഗോമൈകോസിസ് എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന അപൂര്‍വ ഇനം ഫംഗസ് പകര്‍ചവ്യാധിയാണ് മ്യൂകോമൈകോസിസ്. സാധാരണയായി മൂക്കില്‍ നിന്നും ആരംഭിച്ച് അണുബാധ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്നുള്ള ചികിത്സയിലൂടെ രോഗം നിര്‍ണയിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ ഇത് അതി മാരകമായ രോഗമാണെന്നും റിപോര്‍ട് ചെയ്യുന്നു.
മ്യൂകോമൈകോസിസ് ഫംഗസ് ബാധ കണ്ണിന് ഗുരുതര തരാറുണ്ടാക്കുന്നുവെന്നാണ് റിപോര്‍ട്. ഈ ഫംഗസ് ബാധ കണ്ണിന്റെ പ്യൂപ്പിളിന് ചുറ്റുമുള്ള പേശികളെ തളര്‍ത്തുന്നു, ഇത് അന്ധതയിലേക്ക് പോകുവാനും കാരണമായേക്കും. അതിന് പുറമെ, ഫംഗസ് ബാധ തലച്ചോറിലേക്ക് പടരുകയാണെങ്കില്‍ അത് മെനഞ്ചൈറ്റിസിന് വരെ കാരണമായേക്കും എന്നും ഇന്ത്യാ ടുഡെ റിപോര്‍ട് ചെയ്യുന്നു.
മ്യൂകോമൈകോസിസ് ഫംഗസ് ബാധ പ്രധാനമായും ബാധിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവരേയോ രോഗാണുക്കളോട് പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരെയുമാണ്. കോവിഡ് രോഗം റിപോര്‍ട് ചെയ്തവരിലാണ് ഈ രോഗവും റിപോര്‍ട് ചെയ്യുന്നത് എന്നാണ് സൂചന. അതിന് പുറമെ, പ്രമേഹവും മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും ഇത് അപകട സാധ്യത ഉണ്ടാക്കുന്നു. അഹമ്മദാബാദില്‍ ഈ രോഗം റിപോര്‍ട്ട് ചെയ്ത ആളുകളില്‍ കൂടുതല്‍പേര്‍ക്കും പ്രമേഹമുണ്ടായിരുന്നു.
മൂക്കില്‍ നീര്‍വീക്കം അല്ലെങ്കില്‍ കാഴ്ചശക്തി മങ്ങുക എന്നിവയാണ് മ്യൂകോമൈകോസിസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക.
ഗുരുതരമായ രോഗത്തെ പ്രതിരോധിക്കുന്നതിന് ചില മാര്‍ഗ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ശുചിത്വം പാലിക്കുക. പൊതുസ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കുക. കണ്ണിലും മൂക്കിലും മറ്റും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
Keywords: 'Black' Fungal Disease that Causes Blindness, Death Strikes Guj after Covid-19; Kills 9 in Ahmedabad, Gujarat, Ahmedabad, News, Health, Health and Fitness, Patient, Hospital, Treatment, Report, National.