ഉള്ള്യേരി പഞ്ചായത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി; വിജയം എല്‍ ഡി എഫിന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 16.12.2020) ഉള്ള്യേരി പഞ്ചായത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി കെ ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ അസയിനാര്‍ ആണ് ഇവിടെ 89 വോട്ടിന് വിജയിച്ചത്. 441 വോട്ടാണ് അസയിനാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. ഉള്ള്യേരി പഞ്ചായത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി; വിജയം എല്‍ ഡി എഫിന്
അതേസമയം, കെ സുരേന്ദ്രന്റെ സ്വന്തം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് വിജയിച്ചത്. അമ്പത്തിയെട്ടു വോട്ടിനാണ് ജയം. ഇടതു ആധിപത്യമുള്ള അത്തോളിയില്‍ ഇത് ആദ്യമായാണ് ബിജെപി വിജയം നേടുന്നത്.

Keywords:  BJP state president K Surendran's brother lost in Ullieri panchayath; Victory for the LDF, Kozhikode, News, Politics, BJP, LDF, Winner, Election, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script