Follow KVARTHA on Google news Follow Us!
ad

സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ബി ജെ പി അംഗങ്ങള്‍; നോക്കി വായിച്ചത് മലയാളത്തിലുള്ള കോപി, ചിത്രങ്ങള്‍ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ചടങ്ങുകള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, palakkad,News,Social Media,Photo,BJP,Politics,Trending,Kerala,
പാലക്കാട്: (www.kvartha.com 22.12.2020) സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ്. സാധാരണയായി ദൈവ നാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് കാണാറുള്ളത്. 

എന്നാല്‍, കഴിഞ്ഞദിവസം ചിലരുടെ സത്യപ്രതിജ്ഞ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു. ബി ജെ പി നേതാക്കളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് പ്രധാനമായും എല്ലാവരേയും ആകര്‍ഷിച്ചത്. ചില ബിജെപി സ്ഥാനാര്‍ഥികള്‍ അയ്യപ്പ നാമത്തിലും ചിലര്‍ ശ്രീരാമന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ബിജെപി ജനപ്രതിനിധിയുടെ സംസ്‌കൃതത്തിലെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ഏഴാം വാര്‍ഡ് (കടുക്കാംകുന്നം) ബിജെപി അംഗം എം മാധവദാസ്, തിരുവനന്തപുരം കോര്‍പറേഷനിലെ കരമന വാര്‍ഡിലെ ജി എസ് മഞ്ജു, പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ വെട്ടൂര്‍ ടൗണിലെ ബിജെപി അംഗം വി വി സന്തോഷ് കുമാര്‍, കോട്ടയത്ത് ബിജെപി അംഗങ്ങളായ നഗരസഭ 41-ാം വാര്‍ഡിലെ കെ ശങ്കരന്‍, അയ്മനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കെ ദേവകി, കല്ലറ പഞ്ചായത്ത് നാലാം വാര്‍ഡിലെ അരവിന്ദ് ശങ്കര്‍ എന്നിവരാണ് സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. 
BJP members sworn in  Sanskrit; Looking at the copy in Malayalam, the ceremonies went viral on social media as the pictures spread, Palakkad, News, Social Media, Photo, BJP, Politics, Trending, Kerala
ഇതില്‍ അയ്മനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ജനപ്രതിനിധി കെ ദേവകിയുടെ സത്യപ്രതിജ്ഞയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അതേസമയം, സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഭൂരിഭാഗം പേരും അത് മലയാളത്തില്‍ എഴുതികൊണ്ടുവന്ന് വായിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കൂടി പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. കരമന വാര്‍ഡിലെ ജി എസ് മഞ്ജു മലയാളം കോപ്പി നോക്കി വായിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.


 Keywords: BJP members sworn in  Sanskrit; Looking at the copy in Malayalam, the ceremonies went viral on social media as the pictures spread, Palakkad, News, Social Media, Photo, BJP, Politics, Trending, Kerala.

Post a Comment