'ബി ജെ പി ദേശീയ അധ്യക്ഷന്റെ കൂടെ ഉണ്ടായിരുന്നത് 55 ക്രിമിനല്‍ കേസുകളിലെ പ്രതി'; ജെ പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

 



കൊല്‍ക്കത്ത: (www.kvartha.com 12.12.2020) പശ്ചിമ ബംഗാളില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ആക്രമണത്തിന് കാരണം ബി ജെ പി നേതാവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. നദ്ദയുടെ കൂടെയുണ്ടായിരുന്ന ആള്‍ ആണ് പ്രകോപനം ഉണ്ടാവുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തോട് പെരുമാറി ആക്രമണം ഉണ്ടാക്കിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ജനക്കൂട്ടത്തെ ആംഗ്യങ്ങള്‍ കാണിച്ച് പ്രകോപിക്കുകയായിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

'ബി ജെ പി ദേശീയ അധ്യക്ഷന്റെ കൂടെ ഉണ്ടായിരുന്നത് 55 ക്രിമിനല്‍ കേസുകളിലെ പ്രതി'; ജെ പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്


'അദ്ദേഹത്തിന് മുന്നില്‍ ( നദ്ദ) ഒരു സംഘത്തില്‍ ബി ജെ പി നേതാവ് രാകേഷ് സിംഗ് ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ 55 ക്രിമിനല്‍ കേസുകളുണ്ട്. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന ആംഗ്യങ്ങള്‍ അയാള്‍ കാണിച്ചു. അയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്,'കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ജെ പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന ബി ജെ പി നേതൃത്വം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Keywords:  News, National, India, Kolkata, West Bengal, Politics, Political Party, Congress, BJP, Leader, Attack, Case, FIR, 'BJP Leader, With 55 Cases, Provoked Crowd': Mamata Banerjee's Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia