Follow KVARTHA on Google news Follow Us!
ad

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Twitter,Minister,National,
ന്യൂഡെല്‍ഹി: (www.kvartha.com 13.12.2020) ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് അസുഖവിവരം ട്വിറ്ററില്‍ അറിയിച്ചത്. ലക്ഷണങ്ങള്‍ കാണിച്ചതോടെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 





കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈരെന്‍ സിങ് എന്നിവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

BJP Chief JP Nadda Tests Positive For Coronavirus, New Delhi, News, Health, Health and Fitness, Twitter, Minister, National 

Keywords: BJP Chief JP Nadda Tests Positive For Coronavirus, New Delhi, News, Health, Health and Fitness, Twitter, Minister, National.

Post a Comment