ഡിസംബര്‍ രണ്ടിനു രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. രാവിലെ കുടമാളൂര്‍ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം മകന്‍ ഡിനുവിനൊപ്പം വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. അമ്പാടിക്കവലയ്ക്കു സമീപം വളവിലെ കുഴിയില്‍ ചാടിയപ്പോള്‍ ഷൈനി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നുവെന്നാണു ഡിനു പറയുന്നത്.

ഉടന്‍ ബൈക്ക് നിര്‍ത്തി മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഷൈനി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: ഡാനി, ഡോണി, ഡിനു. മരുമക്കള്‍: ടീനു, അഞ്ചു.
Keywords: Bike jumps into potholes; Tragic end for the housewife, who fell from the back seat , Kottayam, News, Local News, Hospital, Treatment, Accidental Death, Bike, Kerala.