തിരുവനന്തപുരം: (www.kvartha.com 26.12.2020) ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരം പൊഴിയൂരിലെ പൊഴിക്കരയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ടി. 'ഫ്രീക്‌സ്' എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ഡിജെ പാര്‍ടിക്ക് പൊലീസ് അനുമതിയുമുണ്ടായിരുന്നില്ല.
ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് തുടങ്ങിയ പാര്‍ടി രാത്രി വൈകിയും ഏതാണ്ട് 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ലഹരി വസ്തുക്കള്‍ പാര്‍ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു.