Follow KVARTHA on Google news Follow Us!
ad

കോവിഡ് ചികിത്സയ്ക്ക് ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദ്ദേശിക്കാനോ ചികിത്സിക്കാനോ അനുവാദമില്ല: സുപ്രീം കോടതി

Treatment, Supreme Court of India, Ayush Doctors Can't Prescribe, Advertise Covid Medicines: Supreme Court #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത

ന്യൂഡെല്‍ഹി: (www.kvartha.com 15.12.2020) കോവിഡ് ചികിത്സയ്ക്ക് ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദ്ദേശിക്കാനോ ചികിത്സിക്കാനോ അനുവാദമില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ കോവിഡ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നു നല്‍കാന്‍ ഇവര്‍ക്ക് അനുവാദം നല്‍കിയുള്ള കേന്ദ്രനിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു.

News, National, India, Doctor, Drugs, COVID-19, Treatment, Supreme Court of India, Ayush Doctors Can't Prescribe, Advertise Covid Medicines: Supreme Court


ഗുരുതരമല്ലാത്ത രോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒക്ടോബറിലെ തീരുമാനം വിവാദമായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

ഓഗസ്റ്റിലെ ഹൈക്കോടതി വിധിക്കെതിരെ ഡോ എകെബി സദ്ഭാവന മിഷന്‍ സ്‌കൂള്‍ ഓഫ് ഹോമിയോ ഫാര്‍മസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

Keywords: News, National, India, Doctor, Drugs, COVID-19, Treatment, Supreme Court of India, Ayush Doctors Can't Prescribe, Advertise Covid Medicines: Supreme Court

Post a Comment