Follow KVARTHA on Google news Follow Us!
ad

കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാന്‍ ശ്രമം; മാലിന്യവുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

Custody, Injury, Attempt to flush toilet waste into creek; The lorry carrying the garbage overturned and injured the driver #കേരളവാർത്തകൾ #ന്യൂസ്റൂം #

തിരുവനന്തപുരം: (www.kvartha.com 07.12.2020) കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് കിളളിയാറിന്റെ കൈവഴിയായ നെട്ടറ തോട്ടിലേക്ക് മാലിന്യമെഴുക്കാനായി പുലര്‍ച്ചെയാണ് ലോറിയെത്തിയത്. മാലിന്യവുമായി വന്ന ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. 

മാലിന്യവണ്ടി പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി തോട്ടിലേക്ക് മറിഞ്ഞു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നാലെ ലോറിയിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പ്രദേശത്താകെ പരന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് പ്രദേശം വൃത്തിയാക്കിയെങ്കിലും ദുര്‍ഗന്ധം മാറിയില്ല.

News, Kerala, State, Thiruvananthapuram, Vehicles, Waste Dumb, Police, Custody, Injury, Attempt to flush toilet waste into creek; The lorry carrying the garbage overturned and injured the driver


അന്വേഷണത്തില്‍ ബാലരാമപുരം സ്വദേശിയുടേതാണ് വാഹനമെന്ന് പോലീസ് കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ് ലോറി ഡ്രൈവര്‍ ചികിത്സയിലാണെന്ന് പോലീസ് കണ്ടെത്തി. ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡ്രൈവറേയും ഉടമയേയും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

പ്രദേശത്ത് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പതിവാണെന്നും പലകുറി പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, Vehicles, Waste Dumb, Police, Custody, Injury, Attempt to flush toilet waste into creek; The lorry carrying the garbage overturned and injured the driver

Post a Comment