നിയമസഭാ തെരഞ്ഞെടുപ്പ്; വോടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
Dec 30, 2020, 13:08 IST
തിരുവനന്തപുരം: (www.kvartha.com 30.12.2020) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം ഡിസംബര്‍ 31 ന് അവസാനിക്കും. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വെവ്വേറെ വോടര്‍പട്ടികയാണ്. ഡിസംബര്‍ 31 കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ പേര് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോടര്‍പട്ടികയിലാകും ചേര്‍ക്കുക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പേര് ചേര്‍ത്തിട്ടുണ്ടൊ എന്ന് എങ്ങനെ നോക്കാം?
സമ്മതി ദായക പട്ടിക പരിശോധിക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മതിദായക പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എസ് എം എസ് മുഖാന്തിരം അറിയാവുന്നതാണ്. ആയതിനായി താഴെപ്പറയുന്ന വിധത്തില്‍ (ECI< space >താങ്കളുടെ വോടര്‍ ഐഡികാര്‍ഡ് നമ്പര്‍)എന്ന് ടൈപ്പ് ചെയ്ത് 1950 എന്ന നമ്പരിലേയ്ക്ക് എസ് എം എസ് അയക്കേണ്ടതാണ്. ഉടന്‍ തന്നെ വിവരം ലഭിക്കുന്നതാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.