പാചകം ചെയ്ത മണ്‍കുടവും വൈനിന്റെ രുചി വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന ബീന്‍സും ഭിത്തികളില്‍ പുരാതന ചിത്രങ്ങളുമുള്ള 2000 വര്‍ഷം പഴക്കമുള്ള'ഫാസ്റ്റ് ഫുഡ്' ഹോടെല്‍; റോമന്‍ സാമ്രാജ്യത്തിന്റെ ഏടുകളില്‍ നിന്ന് നഷ്ടപ്പെട്ട പോംപോയ് നഗരത്തിലെ ഭക്ഷണശാല കണ്ടെത്തി ചരിത്രഗവേഷകര്‍
Dec 28, 2020, 11:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റോം: (www.kvartha.com 28.12.2020) 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന റാമന്‍ സാമ്രാജ്യത്തിന്റെ ഏടുകളില്‍ നിന്ന് നഷ്ടപ്പെട്ട പോംപോയ് നഗരത്തിലെ ഭക്ഷണശാല കണ്ടെത്തി ചരിത്രഗവേഷകര്‍. താറാവിന്റെയും ആടിന്റെയും എല്ലുകള്‍ പാചകം ചെയ്ത നിലയിലുണ്ടായിരുന്ന മണ്‍കുടവും വൈനിന്റെ രുചി വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന ബീന്‍സും ഗവേഷകര്‍ക്ക് ലഭിച്ചു.
അന്നത്തെ ഭക്ഷണശാലകള്‍ തെര്‍മോപോളിയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നിലവില്‍ ഗവേഷകര്‍ കണ്ടെത്തിയ തെര്‍മോപോളിയത്തിന്റെ ഭിത്തികളില്‍ പുരാതന ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മൗണ്ട് വെസുവിയസിലുണ്ടായ വോള്‍ക്കാനോ സ്‌ഫോടനം മൂലം പോംപോയ് നഗരം നശിക്കുകയായിരുന്നു. അന്ന് ഒഴുകിയെത്തിയ ലാവയിലെ ചാരം കാരണം 110 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന നഗരം മുഴുവനായും മൂടപ്പെട്ടു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പാകാം കടയടച്ചതെന്ന സംശയവും ഗവേഷകരില്‍ നിലനില്‍ക്കുന്നുണ്ട്. വോള്‍ക്കാനോ അപകടം മൂലം മരിച്ച രണ്ട് പേരുടെ അവശിഷ്ടങ്ങളും സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

