ഹൂതികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ബോട്ടുകള്‍ ചെങ്കടലില്‍ വെച്ച് തകര്‍ത്തതായി അറബ് സഖ്യസേന
Dec 11, 2020, 12:00 IST
ADVERTISEMENT
റിയാദ്: (www.kvartha.com 11.12.2020) ഹൂതികള്‍ അയച്ച രണ്ട് ബോട്ടുകള്‍ ചെങ്കടലിന്റെ തെക്ക് ഭാഗത്ത് വെച്ച് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഈ ബോട്ടുകള്‍ യെമനിലെ പ്രധാന തുറമുഖമായ ഹുദൈദയില്‍ നിന്ന് പുറപ്പെട്ടതായിരുന്നെന്നും സഖ്യ സേനാ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണശ്രമമുണ്ടായിരുന്നു. ഇതും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.
മേഖലയ്ക്കും അന്താരാഷ്ട്ര സുരക്ഷക്കും ഭീഷണിയാവുന്ന നടപടികള്‍ ഹൂതികള്‍ തുടരുകയാണെന്നും സേന ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.