സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു

 



ചെന്നൈ: (www.kvartha.com 28.12.2020) സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപോര്‍ടുകള്‍. അമ്മയുടെ ചിത്രം എ ആര്‍ റഹ്മാന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് സംഗീതത്തിലുള്ള അഭിരുചിയും കഴിവും ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അമ്മയാണെന്ന് റഹ്മാന്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സംഗീതത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത് അമ്മയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു


റഹ്മാന് ഒമ്പത് വയസ്സുള്ളപ്പോഴാണ് സംഗീതസംവിധായകനായിരുന്ന അച്ഛന്‍ ആര്‍ ഒ ശേഖര്‍ മരണപ്പെടുന്നത്. തുടര്‍ന്ന് അമ്മയാണ് റഹ്മാനെയും സഹോദരങ്ങളെയും വളര്‍ത്തിയത്. 

Keywords:  News, National, India, Chennai, A R Rahman, Mother, Death, Music Director, Twitter, Photo, AR Rahman's mother Kareema Begum passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia