കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രി ആന്‍ഡ് ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍ടിഫികറ്റ് കോഴ്‌സ്; അവസാന തീയതി ഡിസംബര്‍ 15
Dec 10, 2020, 12:00 IST
തിരുവനന്തപുരം: (www.kvartha.com 10.12.2020) കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രി ആന്‍ഡ് ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍ടിഫികറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ 21 ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സില്‍ നേരിട്ട് സംവദിക്കാനാവുന്ന മൂഡില്‍ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ദിവസം മൂന്ന് മണിക്കുര്‍ വീതമായിരിക്കും ക്ലാസ്സ്. രാവിലെ 10 മുതല്‍ ഒരു മണി വരെയും വൈകിട്ട് രണ്ടു മുതല്‍ അഞ്ച് വരെയായിരിക്കും പരിശീലനം. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ടിഫികറ്റ് നല്‍കും. എഞ്ചിനീയറിംഗ് ടെക്‌നോളജി, സയന്റിഫിക് റിസര്‍ച്ച് എന്നീ മേഖലകളില്‍ സര്‍ഗ്ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. പൈത്തണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീന്‍ ലേണിംഗ്, ലാടെക്ക് എന്നിവയാണ് കോഴ്‌സുകള്‍.
സായാഹ്ന ബാച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. ഒരു ബാച്ചില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അനുസരിച്ച് കൂടുതല്‍ ബാച്ചുകള്‍ ക്രമീകരിക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://icfoss.in/events/upcoming എന്ന വെബ്‌സൈറ്റിലൂടെ 15 നകം അപേക്ഷിക്കണം. ഫോണ്‍: +91 471 2700013, 7356610110.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.