സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഡിപാര്‍ട്‌മെന്റല്‍ പരീക്ഷയ്ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനത്തിനായി അപേക്ഷിക്കാം; അവസാന തീയതി ഡിസംബര്‍ 15

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 02.12.2020) സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഡിപാര്‍ട്‌മെന്റല്‍ പരീക്ഷയ്ക്ക് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇൻറ്റിറ്റ്യൂട് ഓഫ് മാനേജ്മന്റ് ഇന്‍ ഗവണ്മെന്റ് (ഐ എം ജി) സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താത്പര്യമുള്ള ഉദ്യോഗസ്ഥര്‍  വിശദംശങ്ങള്‍ മേലധികാരിയുടെ ശുപാര്‍ശയോടെ ഐ എം ജി ഓഫീസില്‍ നല്‍കണം. 
Aster_MIMS

സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഡിപാര്‍ട്‌മെന്റല്‍ പരീക്ഷയ്ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനത്തിനായി അപേക്ഷിക്കാം; അവസാന തീയതി ഡിസംബര്‍ 15


എന്നാല്‍ മുന്‍പ് ഈ പരിശീലനത്തില്‍ മുമ്പ് പങ്കെടുത്തിട്ടുള്ളവരും ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല. മുന്‍പ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടില്ല എന്നും, ഡിപാര്‍ട്‌മെന്റല്‍ പരീക്ഷ ഭാഗികമായി വിജയിച്ചിട്ടില്ല എന്നും, പരിശീലന കാലാവധി മുഴുവനും പരിശീലനത്തില്‍ പങ്കുകൊള്ളാമെന്നുമുള്ള സാക്ഷ്യപത്രം അപേക്ഷയ്ക്കൊപ്പം ഉള്ളടക്കം ചെയ്യണം.

ഡയറക്ടര്‍, ഐ എം ജി, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലോ  imgtvpm@gmail.com എന്ന മെയിലിലോ നാമനിര്‍ദ്ദേശം അയയ്ക്കണം. നാമനിര്‍ദ്ദേശം ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക്: www.img.kerala.gov.in. പരിശീലനം ജനുവരി ആദ്യവാരം ആരംഭിക്കും.

Keywords:  News, Kerala, Thiruvananthapuram, Education, Job, Government-employees, Application invited for free online training for the departmental examination
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia