ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് ഒറ്റവൃക്ക കൊണ്ട്; തുറന്നുപറച്ചിലുമായി അഞ്ജു ബോബി ജോര്‍ജ്
Dec 7, 2020, 17:41 IST
കൊച്ചി: (www.kvartha.com 07.12.2020) ലോക അത്ലറ്റിക്‌സില്‍ വന്‍ നേട്ടങ്ങള്‍ ചാടിപ്പിടിച്ച കേരളത്തില്‍ നിന്നുള്ള ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജിന് ആകെയുള്ളത് ഒരേയൊരു വൃക്ക മാത്രം! രാജ്യാന്തര കരിയറിന് വിരാമമിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തനിക്ക് ഒരു വൃക്ക മാത്രമേ ഉള്ളൂവെന്ന സത്യം അഞ്ജു തുറന്നുപറഞ്ഞത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് അഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ വെളിപ്പെടുത്തല്‍.
2004 ഏഥന്‍സ്, 2008 ബെയ്ജിങ് ഒളിംപിക്‌സുകളില്‍ പങ്കെടുത്തു. 2002ല്‍ മാഞ്ചസ്റ്ററില്‍ 6.49 മീറ്റര്‍ ചാടി വെങ്കലം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത അത്ലീറ്റ് ആയി. മുന്‍ അത്‌ലീറ്റ് കൂടിയായ ഭര്‍ത്താവ് ബോബി ജോര്‍ജിന്റെ പരിശീലനത്തിലാണ് അഞ്ജു കരിയറിലെ നേട്ടങ്ങളേറെയും സ്വന്തമാക്കിയത്. അഞ്ജു ഇപ്പോള്‍ കസ്റ്റംസില്‍ സൂപ്രണ്ടാണ്.
ബംഗളൂരുവിലെ അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി റോബര്‍ട്ട് സജീവം. ഇരുവര്‍ക്കും കൂട്ടായി 10 വയസ്സുകാരന്‍ ആരണും 6 വയസ്സുകാരി ആന്‍ഡ്രിയയും ഒപ്പമുണ്ട്.
Keywords: Anju Bobby George reveals that she has only one kidney Renal Agenesis, Kochi, News, Sports, Athletes, Award, Twitter, Kerala.
ഇന്ത്യയില്‍ നിന്ന് ലോക ചാംപ്യനായ ഒരേയൊരു അത് ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ പാരിസില്‍ നടന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലാണ് അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയത്. പിന്നീട് 2005ല്‍ ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണവും നേടി. ഒന്നര പതിറ്റാണ്ടിലധികമായി ദേശീയ ലോങ്ജംപ് റെക്കോര്‍ഡും അഞ്ജുവിന്റെ പേരിലാണ്.

2004 ഏഥന്‍സ്, 2008 ബെയ്ജിങ് ഒളിംപിക്‌സുകളില്‍ പങ്കെടുത്തു. 2002ല്‍ മാഞ്ചസ്റ്ററില്‍ 6.49 മീറ്റര്‍ ചാടി വെങ്കലം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത അത്ലീറ്റ് ആയി. മുന്‍ അത്‌ലീറ്റ് കൂടിയായ ഭര്‍ത്താവ് ബോബി ജോര്‍ജിന്റെ പരിശീലനത്തിലാണ് അഞ്ജു കരിയറിലെ നേട്ടങ്ങളേറെയും സ്വന്തമാക്കിയത്. അഞ്ജു ഇപ്പോള്‍ കസ്റ്റംസില്‍ സൂപ്രണ്ടാണ്.
ബംഗളൂരുവിലെ അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി റോബര്‍ട്ട് സജീവം. ഇരുവര്‍ക്കും കൂട്ടായി 10 വയസ്സുകാരന്‍ ആരണും 6 വയസ്സുകാരി ആന്‍ഡ്രിയയും ഒപ്പമുണ്ട്.
Keywords: Anju Bobby George reveals that she has only one kidney Renal Agenesis, Kochi, News, Sports, Athletes, Award, Twitter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.