ക്ലാസ് മുറിയില്‍വെച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ 'വിവാഹിതരായി'; താലിചാര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; സ്വമേധയ കേസെടുത്ത് പൊലീസ്

 


ഈസ്റ്റ് ഗോദാവരി: (www.kvartha.com 04.12.2020) ആന്ധ്രാപ്രദേശില്‍ ക്ലാസ് മുറിയില്‍വെച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ 'വിവാഹിതരായി'. താലിചാര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രാജമഹേന്ദ്രവരത്തെ ജൂനിയര്‍ കോളജിലാണ് സംഭവം നടന്നതെന്ന് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട് ചെയ്യുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

താലികെട്ടുന്നതും സിന്ദൂരം ചാര്‍ത്തുന്നതുമെല്ലാം ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. രാജമഹേന്ദ്രവരം ജൂനിയര്‍ കോളജിന്റെ പ്രവേശന കവാടവും 'വിവാഹ' വീഡിയോയില്‍ വ്യക്തമായി കാണാം. പ്ലസ് ടു വിദ്യാര്‍ഥികളുടെ വിവാഹ ചടങ്ങ് നടന്ന ക്ലാസ് മുറിയില്‍ വീഡിയോ എടുത്ത വിദ്യാര്‍ഥിയല്ലാതെ മറ്റാരും ഉണ്ടായില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. താലിക്കെട്ടുന്നതിനിടെ മറ്റുള്ളവര്‍ വരാനിടയുള്ളതിനാല്‍ സുഹൃത്ത് ഇവരോട് പെട്ടെന്ന് ചടങ്ങ് തീര്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട് ചെയ്യുന്നു.  ക്ലാസ് മുറിയില്‍വെച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ 'വിവാഹിതരായി'; താലിചാര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; സ്വമേധയ കേസെടുത്ത് പൊലീസ്

നവംബര്‍ ആദ്യം നടന്ന സംഭവമാണിതെന്നാണ് റിപ്പോര്‍ടുകള്‍ നല്‍കുന്ന സൂചന. വിവാഹ വീഡിയോ ചിത്രീകരിച്ചത് പെണ്‍കുട്ടിയുടെ കസിനാണെന്നാണ് റിപ്പോര്‍ട്ട്. വിഡിയോയില്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ ബിന്ദി ചാര്‍ത്താന്‍ ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദു വിവാഹചടങ്ങുകളുടെ ഭാഗമായ കാര്യമാണ് ഇത്. 'ആരെങ്കിലും വരുന്നതിനുമുമ്പ് ബിന്ദി ഇടൂ, എനിക്ക് പേടിയാകുന്നുണ്ട്. കൃത്യമായി തൊടൂ,' കസിന്‍ പറയുന്നു'. ഫോട്ടോ എടുക്കാനായി ചേര്‍ന്ന് നില്‍ക്കാന്‍ കസിന്‍ ആവശ്യപ്പെടുന്ന ഇടത്താണ് വിഡിയോ അവസാനിക്കുന്നത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോളജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നല്‍കി കഴിഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കസിനെതിരെയും കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ ചിത്രീകരിച്ച വിഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തത് വഴിയാകാം പുറത്ത് വന്നതെന്നാണ് കരുതപ്പെടുന്നത്. ആരാണ് വിഡിയോ പങ്കുവെച്ചതെന്ന് അറിയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞത്.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ വിവാഹിതരാകുന്നതിന്റെ വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് സ്വമേധയാ കേസെടുത്തെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് വനിതാ- ശിശു വികസന വകുപ്പിനെ അറിയിച്ചെന്ന് ആന്ധ്രാ പൊലീസ് വ്യക്തമാക്കി. 'വിഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു, പക്ഷേ ആരും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. ദമ്പതികളുടെ മാതാപിതാക്കളോ, സ്‌കൂള്‍ മാനേജുമെന്റോ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ഞങ്ങള്‍ ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെടുകയും വനിതാ- ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.' രാജമഹേന്ദ്രവാരം ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി വെങ്കിടേശ്വര റാവു പറഞ്ഞു. കോളജുമായി ബന്ധപ്പെട്ടെങ്കിലു പ്രതികരണവും ഉണ്ടായില്ലെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

keywords:  Andhra police takes suo moto cognizance of video of minors getting married in classroom, News, Plus Two student, Marriage, Social Media, Police, Case, Complaint, National, Religion.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia