ജോലി നഷ്ടമായ ഇന്ത്യക്കാരനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Dec 30, 2020, 12:06 IST
കുവൈത്ത് സിറ്റി: (www.kvartha.com 30.12.2020) ജോലി നഷ്ടമായ 31 കാരനായ ഇന്ത്യക്കാരനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അബു ഹലീഫയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. താമസിച്ചിരുന്ന മുറിയില്‍ കയര്‍ ഉപയോഗിച്ച് കുരുക്കുണ്ടാക്കിയാണ് തൂങ്ങി മരിച്ചത്.
ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് യുവാവിനെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കിയതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.