Follow KVARTHA on Google news Follow Us!
ad

അല്ലുവിന്റെ ഓട്ടോഗ്രാഫ് വേണമെന്ന് കുട്ടി ആരാധകന്‍; ഓട്ടോഗ്രാഫും നിറയെ സമ്മാനങ്ങളുമായി സ്വന്തം മകനെ അനാഥാലയത്തിലേക്ക് അയച്ച് താരം, വീഡിയോ

Cinema, Son, Entertainment, Video, Social Media, Allu Arjun is little Sameer's Santa this Christmas, Watch video #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്ത

ഹൈദരാബാദ്: (www.kvartha.com 26.12.2020) ക്രിസ്മസ് സമ്മാനമായി അല്ലു അര്‍ജുന്റെ ഓട്ടോഗ്രാഫ് വേണമെന്ന കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് താരം. ഹൈദരാബാദിലെ അനാഥാലയത്തില്‍ കഴിയുന്ന സമീര്‍ എന്ന ബാലനാണ് താരം സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. സമീര്‍ എന്ന ആ കുഞ്ഞിന് കൊടുക്കാന്‍ സമ്മാനങ്ങളും ഹൃദയം കൊണ്ടെഴുതിയ ഓട്ടോഗ്രാഫുമായി സമാനപ്രായത്തിലുള്ള സ്വന്തം മകനെ തന്നെയാണ് അല്ലു അര്‍ജുന്‍ അനാഥാലയത്തിലേക്ക് അയച്ചത്. തെന്നിന്ത്യയുടെ ഹൃദയം കവരുകയാണ് ഈ വീഡിയോ.

News, National, India, Hyderabad, Orphans, Actress, Actor, Cine Actor, Cinema, Son, Entertainment, Video, Social Media, Allu Arjun is little Sameer's Santa this Christmas, Watch video


നടി വിഥിക ഷേരുവാണ് സമീറിന്റെ ആഗ്രഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അനാഥാലയത്തിലെ കുട്ടികള്‍ക്കായി സീക്രട്ട് സാന്റ വീഡിയോ വിഥിക ഒരുക്കിയിരുന്നു. ഈ വീഡിയോയില്‍ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ മറുപടി അല്ലുവിന്റെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു. പിന്നാലെ വിഥിക സമീറിന്റെ ആഗ്രഹം ട്വിറ്ററിലൂടെ അല്ലുവിനെ അറിയിക്കുകയായിരുന്നു.

'ഹലോ അല്ലു അര്‍ജുന്‍ ഗാരു ഈ മോഹം നിങ്ങള്‍ മാത്രമേ സഫലമാക്കാന്‍ സാധിക്കൂ' എന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്. 

ഇക്കാര്യം അറിഞ്ഞ അല്ലു അനാഥാലയത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ക്രിസ്മസ് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. സമീറിന്റെ അടുത്തേക്ക് സ്വന്തം മകന്‍ അയാനെ തന്നെ അയച്ചു. അവന്റെ കയ്യില്‍ തന്നെ ആ ഓട്ടോഗ്രാഫും മറ്റ് സമ്മാനങ്ങളും അല്ലു കൊടുത്തയച്ചു. ആഘോഷത്തോടെയാണ് പ്രിയ താരത്തിന്റെ സമ്മാനം ആ കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയത്.

Keywords: News, National, India, Hyderabad, Orphans, Actress, Actor, Cine Actor, Cinema, Son, Entertainment, Video, Social Media, Allu Arjun is little Sameer's Santa this Christmas, Watch video

Post a Comment