ഓപ്ഷന്‍-1 തെരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ്, പ്രത്യേക വായ്പയെടുക്കല്‍ പദ്ധതിയിലൂടെ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2020 ഒക്ടോബര്‍ 23 മുതല്‍ പ്രത്യേക ജാലക സംവിധാനം പ്രവര്‍ത്തനക്ഷമമായി. 

ഓപ്ഷന്‍-1 തിരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും, കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം 30,000 കോടി രൂപ കടമെടുത്ത് അഞ്ച് തവണകളായി കൈമാറിക്കഴിഞ്ഞു. പ്രത്യേക ജാലക സംവിധാനത്തിലൂടെ കടമെടുത്ത തുക 2020 ഒക്ടോബര്‍ 23, 2020 നവംബര്‍ 2, 2020 നവംബര്‍ 9, 2020 നവംബര്‍ 23, 2020 ഡിസംബര്‍ 1 തിയതികളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ടുശതമാനം എന്ന കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അധിക കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് അവസാന ഗഡുവായ 0.50% വായ്പ നേടാനും, ഓപ്ഷന്‍-1 തെരെഞ്ഞടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിരുപാധികമായ അനുമതി ലഭിക്കും. പ്രത്യേക ജാലകം വഴിയുള്ള 1.1 ലക്ഷം കോടി രൂപയ്ക്ക് പുറമെയാണിത്.
Keywords: All states except Jharkhand join Centre's suggested formula on GST compensation, New Delhi, News, Taxi Fares, GST, Minister, Business, National.