സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം കൂടുതല്‍ മികവോടെ തുടരും: മുഖ്യമന്ത്രി
Dec 22, 2020, 16:08 IST
കൊല്ലം: (www.kvartha.com 22.12.2020) സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം കൂടുതല്‍ മികവോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടവും ഒരു പോലെ വികസിക്കുക എന്നതാണ് നയം. അത് കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന് തുടക്കം കുറിച്ച് കൊല്ലത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാവരേയും ഒന്നായി കണ്ട് ഒന്നാമതായി മാറുന്ന വികസന കാഴ്ചപ്പാടുകളാണ് നാലര വര്‍ഷം മുമ്പ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു മുന്‍കാലങ്ങളിലെ അനുഭവം. ലോകം മലയാളികളുടെ കഴിവിനെ അംഗീകരിച്ചപ്പോഴും നമ്മുടെ നാട്ടില്‍ അത് നടപ്പാക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു നമ്മുടെ വിഷമം. എന്നാല്‍ ആ വിഷമബോധം മാറ്റാനായി. നടപ്പില്ല എന്ന ഉറപ്പാക്കിയ പദ്ധതികള്‍ നടപ്പാക്കി. പുതിയ പദ്ധതികള്‍ നടപ്പാക്കി.
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു അന്തരീക്ഷത്തില്‍ തന്നെ മാറ്റം ഉണ്ടാക്കി. അനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. അതിനെ എല്ലാം ഫലപ്രദമായി ഉപയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായി ലോകത്തോര സ്ഥാപനങ്ങള്‍ തന്നെ കേരളത്തിലേക്ക് വന്നു. കേരളം നിക്ഷേപത്തിന് അനുകൂലം എന്ന ബോധ്യം ലോകത്തിന് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാണ് നാലരവര്‍ഷം ശ്രമിച്ചത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കാനായി. പ്രതിസന്ധികളുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ ഒന്നിച്ചു നേരിടാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: All-round development based on social justice will continue to be better: CM, Kollam, News, Politics, Chief Minister, Pinarayi Vijayan, Kerala.
നാലു മിഷനുകള്‍ അതിന്റെ തുടക്കമായിരുന്നു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. 10 ലക്ഷം പേര്‍ക്ക് വീടായി എന്നത് വലിയ നേട്ടമാണ്. നമ്മുടെ കുട്ടികള്‍ ലോകോത്തര നിലവാരത്തിലുയരുന്ന സ്‌കൂളുകളില്‍ പഠിക്കുന്നു. ആരോഗ്യമേഖലയില്‍ ആര്‍ദ്രം വലിയ കുതിപ്പുണ്ടാക്കി. കോവിഡ് മഹാമാരിയെ നേരിടുന്നതിന് നമുക്ക് അത് സഹായകരമായി. ഹരിതകേരള മിഷന്‍ എന്ന പേര് തന്നെ അര്‍ത്ഥവത്താക്കുന്ന മാറ്റങ്ങള്‍ നാലരവര്‍ഷം കൊണ്ട് സാധ്യമായി. ഇത്തരം കാര്യങ്ങളെ തള്ളിക്കൊണ്ട് വികസനം സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു അന്തരീക്ഷത്തില്‍ തന്നെ മാറ്റം ഉണ്ടാക്കി. അനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. അതിനെ എല്ലാം ഫലപ്രദമായി ഉപയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായി ലോകത്തോര സ്ഥാപനങ്ങള്‍ തന്നെ കേരളത്തിലേക്ക് വന്നു. കേരളം നിക്ഷേപത്തിന് അനുകൂലം എന്ന ബോധ്യം ലോകത്തിന് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാണ് നാലരവര്‍ഷം ശ്രമിച്ചത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കാനായി. പ്രതിസന്ധികളുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ ഒന്നിച്ചു നേരിടാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: All-round development based on social justice will continue to be better: CM, Kollam, News, Politics, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.