Follow KVARTHA on Google news Follow Us!
ad

കാര്‍ പാര്‍കിംഗുമായി ബന്ധപ്പെട്ട തര്‍ക്കം: പൊലീസ് നോക്കിനില്‍ക്കെ കൊച്ചിയില്‍ ഗുണ്ടകള്‍ നടിയെ ഫ് ളാറ്റില്‍ കയറി മര്‍ദിച്ചതായി പരാതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cinema,Actress,attack,Police,Complaint,Probe,Flat,Kerala,
കൊച്ചി: (www.kvartha.com 28.12.2020) കൊച്ചിയില്‍ നടിയെ ഗുണ്ടകള്‍ ഫ് ളാറ്റില്‍ കയറി മര്‍ദിച്ചതായി പരാതി. നടി മീനു മുനീറാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗുണ്ടകള്‍ ആലുവയിലെ ഫ് ളാറ്റില്‍ കയറി മര്‍ദിച്ചുവെന്ന് മീനു മുനീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Actress says she was attacked by goons at her flat in Aluva; police begin investigation, Kochi, News, Cinema, Actress, Attack, Police, Complaint, Probe, Flat, Kerala
ഫ് ളാറ്റിലെ കാര്‍ പാര്‍കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാര്‍കിംഗ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് അതിക്രൂരമായി താന്‍ അക്രമിക്കപ്പെട്ടതെന്ന് മീനു മുനീര്‍ ആരോപിച്ചു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു മുനീര്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനും പൊലീസ് ശ്രമിക്കുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട നടിയാണ് മിനു. രണ്ട് വര്‍ഷം മുമ്പാണ് മതം മാറിയ നടി മിനു കുര്യന്‍ എന്ന പേരുമാറ്റി മിനു മുനീര്‍ എന്ന പേര് സ്വീകരിച്ചത്.

Keywords: Actress says she was attacked by goons at her flat in Aluva; police begin investigation, Kochi, News, Cinema, Actress, Attack, Police, Complaint, Probe, Flat, Kerala.

Post a Comment