Follow KVARTHA on Google news Follow Us!
ad

നടി മൃദുല വിജയ് യും നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Television,Actress,Actor,Marriage,Cinema,Kerala,
കൊച്ചി: (www.kvartha.com 22.12.2020) നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി മൃദുല വിജയ് യും മഴവില്‍ മനോരയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു. ഇവരുടെ വിവാഹനിശ്ചയം ഡിസംബര്‍ 23 ന് ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും. 

തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത 'കൃഷ്ണതുളസി' യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. വിജയകുമാര്‍ റാണി ദമ്പതികളുടെ മകളാണ് മൃദുല. ഏക സഹോദരി പാര്‍വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് ചേച്ചിമാര്‍.Actress Mridula Vijay and actor Yuvakrishna are getting married, Kochi, News, Television, Actress, Actor, Marriage, Cinema, Kerala

മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.

Keywords: Actress Mridula Vijay and actor Yuvakrishna are getting married, Kochi, News, Television, Actress, Actor, Marriage, Cinema, Kerala.

Post a Comment