മുംബൈ: (www.kvartha.com 07.12.2020) പ്രശസ്ത സീരിയല്‍ -ടെലിവിഷന്‍ താരം ദിവ്യ ഭട്‌നഗര്‍ (34) കോവിഡ് ബാധിച്ചു മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നവംബര്‍ 28നാണ് ദിവ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതയായിരുന്ന ദിവ്യയുടെ ആരോഗ്യനില ഇതോടെ വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഫലപ്രദമായ ചികിത്സയ്ക്കായി നടിയുടെ കുടുംബം കൂടുതല്‍ ചികിത്സാ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു.
എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നുവെന്ന് സഹോദരന്‍ അറിയിച്ചു. പ്രശസ്ത ഹിന്ദി പരമ്പര യേ രിസ്താ ക്യാ കെഹ്ലാത്താ ഹായിലെ ഗുലോബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്.

2009 മുതല്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഉഡാന്‍, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ വേഷമിട്ടു. ദിവ്യയുടെ മരണത്തില്‍ ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. സഹപ്രവര്‍ത്തകരായ ശില്‍പ ശിരോദ് കറും, ദിവോലീനയും ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
Keywords: Actress Divya Bhatnagar dies of Covid-19 at the age of 34, Devoleena and Shilpa Shirodkar post heartbroken tributes, Mumbai, News, Actress, Hospital, Treatment, Television, Cinema, Dead, Dead Body, National.