Follow KVARTHA on Google news Follow Us!
ad

നടന്‍ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല; ഇക്കുറി വോട്ട് ചെയ്യാനാവില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Ernakulam,Actor,Mammootty,Voters,Election,Cinema,Kerala,Politics,
കൊച്ചി: (www.kvartha.com 10.12.2020) നടന്‍ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല. അതുകൊണ്ടുതന്നെ ഇക്കുറി അദ്ദേഹത്തിന് വോട്ടുചെയ്യാനും ആവില്ല. എറണാകുളം ജില്ലയിലെ പനമ്പിള്ളി നഗറിലെ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരില്ലാത്തത്. പനമ്പിള്ളി നഗറിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് സാധാരണ വോട്ടുരേഖപ്പെടുത്താറുള്ളത്. അടുത്തിടെ മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.

ബുധനാഴ്ച വൈകിട്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നു അറിയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എറണാകുളം ഉപതെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. അതിനാല്‍ സ്വാഭാവികമായി വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നാണു കരുതിയതെന്നു മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈയിലായതിനാല്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല.


ഇക്കുറി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Keywords: Actor Mammootty's name not in voters' list; Can't vote this time, Kochi, News, Ernakulam, Actor, Mammootty, Voters, Election, Cinema, Kerala, Politics.


Post a Comment