തിരുവനന്തപുരം: (www.kvartha.com 16.12.2020) വെള്ളായണിയില്‍ പാറപ്പൊടി ഇറക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നും കയ്യേറ്റം ഭയന്നാണു നിര്‍ത്താതെ പോയതെന്നും മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് ലോറി ഇടിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവര്‍ പേരൂര്‍ക്കട വഴയില സ്വദേശി ജോയി(50). അപകടം നടന്ന നേമം കാരക്കാമണ്ഡപത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്.
ചൊവ്വാഴ്ച പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയെയും ഡ്രൈവറെയും ഉച്ചയ്ക്ക് 2.30ന് ഈഞ്ചക്കല്‍ ഭാഗത്തു നിന്നാണു കസ്റ്റഡിയിലെടുത്തത്. ലോറി ഡ്രൈവറുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണെന്നു ഫോര്‍ട്ട് എസി പ്രതാപചന്ദ്രന്‍ നായര്‍ അറിയിച്ചു. അപകട സമയത്തു ലോറിയിലുണ്ടായിരുന്ന ജീവനക്കാരനെയും ചോദ്യം ചെയ്യും.
അപകടത്തിനു മുന്‍പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നു പള്ളിച്ചലിലേക്കു പോവുകയായിരുന്ന പ്രദീപിന്റെ സ്‌കൂട്ടറില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15ന് ആണ് പിന്നാലെ എത്തിയ ലോറി ഇടിച്ചത്. അപകടം നടന്ന ശേഷം ലോറി നിര്‍ത്താതെ അതിവേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ലോറിയുടെ നമ്പര്‍ തിരിച്ചറിഞ്ഞത്.
ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ട്. വലതു ട്രാക്കില്‍ നിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്‌കൂട്ടറില്‍ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്ന ശേഷം ലോറി നിര്‍ത്താതെ അതിവേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ലോറിയുടെ നമ്പര്‍ തിരിച്ചറിഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഈഞ്ചക്കല്‍ ഭാഗത്ത് ഓട്ടത്തിലായിരുന്നു ലോറി.
മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പ്രസ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിനു വച്ച പ്രദീപിന്റെ മൃതദേഹം വീടായ പള്ളിച്ചല്‍ ഗോവിന്ദ ഭവനിലേക്കു കൊണ്ടു പോയതിന് ശേഷം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. പല വാര്‍ത്താ ചാനലുകളിലും അവതാരകനായിരുന്ന പ്രദീപ് ഭാരത് ലൈവ് എന്ന ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ നടത്തുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ നല്‍കിയ വാര്‍ത്തകളെ തുടര്‍ന്നു പ്രദീപിന്റെ ജീവനു ഭീഷണിയുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു.