ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു; പാലക്കാട് നഗസഭയില്‍ വന്‍ ബഹളം
Dec 28, 2020, 13:31 IST
പാലക്കാട്: (www.kvartha.com 28.12.2020) ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തതിനെ തുടര്‍ന്ന് പാലക്കാട് നഗസഭയില്‍ വന്‍ ബഹളം. ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട് നഗസഭയില്‍ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തത്.

അബദ്ധം പറ്റിയെന്നു പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ടുചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് ബഹളത്തിന് തുടക്കമിട്ടത്. വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വരണാധികാരികെളെ സമീപിച്ചു. അതിനെതിരെ ബിജെപിക്കാരുമെത്തി. വോട്ടു റദ്ദാക്കാനുളള തീരുമാനത്തിനെതിരെ ബിജെപിക്കാര്‍ ബഹളം തുടരുകയാണ്.
Keywords: A senior BJP member changed his name and voted for the LDF candidate; Big commotion in Palakkad Municipality, Palakkad, News, Politics, BJP, LDF, Controversy, Election, Municipality, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.