Follow KVARTHA on Google news Follow Us!
ad

വിജയിയെ പ്രഖ്യാപിക്കാന്‍ നറുക്കെടുപ്പ് നടത്തി, ഒടുവില്‍ ടോസ് വീണത് എല്‍ ഡി എഫിന്; അരിമ്പൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തി; ബി ജെ പിക്ക് തോല്‍വി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thrissur,News,Politics,LDF,BJP,Winner,Election,Trending,Kerala,
തൃശൂര്‍: (www.kvartha.com 16.12.2020) വിജയിയെ പ്രഖ്യാപിക്കാന്‍ നറുക്കെടുപ്പ് നടത്തി, ഒടുവില്‍ ടോസ് വീണത് എല്‍ ഡി എഫിന്. അരിമ്പൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തു. ആകെയുള്ള 17 വാര്‍ഡില്‍ പത്ത് സീറ്റുകളില്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. 

: A draw was held to declare the winner,  eventually toss fell to the LDF; Retained control of Arimpur panchayath


എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ബിജെപി സ്ഥാനാര്‍ഥിയും ഒരേ വോട്ടുകള്‍ നേടിയതോടെയാണ് വിജയിയെ തീരുമാനിക്കാന്‍ ടോസ് ഇടേണ്ടി വന്നത്. എട്ടാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥി സിന്ധു സഹദേവനും ബിജെപി സ്ഥാനാര്‍ഥി സുധീഷ് മേനോത്തുപറമ്പിലും 510 വോട്ടുകള്‍ നേടിയിരുന്നു. ഇതോടെയാണ് ടോസ് ഇട്ടത്. ടോസ് സിപിഎമ്മിന് അനുകൂലമായി. ഇതോടെ പത്ത് വാര്‍ഡുകള്‍ നേടി എല്‍ഡിഎഫ് ഭരണം ഉറപ്പാക്കി.


Keywords: A draw was held to declare the winner,  eventually toss fell to the LDF; Retained control of Arimpur panchayath; Defeat to BJP, Thrissur, News, Politics, LDF, BJP, Winner, Election, Trending, Kerala.

Post a Comment